ഈ ട്രിക്കുകൾ പ്രയോഗിക്കൂ, ഇഞ്ചി ഗംഭീരമായി വിളവെടുക്കാം...

ആറു മാസം കൊണ്ടുതന്നെ വിളവെടുക്കാവുന്ന ഇഞ്ചി കൃഷി വീടുകളിൽ മിക്കവരും ചെയ്യുന്നതാണ്. നന്നായി വെള്ളം ആവശ്യമുള്ള കൃഷിയാണിത്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇഞ്ചി കൃഷിയിൽനിന്ന് ഗംഭീരമായി വിളവ് ലഭിക്കും.

  • പറമ്പിലാണ് ഇഞ്ചി നടുന്നതെങ്കിൽ മേയ്, ജൂൺ മാസങ്ങളാണ് ഉത്തമം. മഴയില്ലെങ്കിൽ മൂന്ന് ദിവസം കൂടുമ്പോൾ നനച്ചുകൊടുക്കണം.
  • നടുന്നത് ഗ്രോബാഗുകളിലും ബക്കറ്റുകളിലുമാണെങ്കിൽ ഏത് കാലത്തുമാവാം. പക്ഷേ നനച്ചാൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
  • ഇഞ്ചി മുളച്ച് ഇലകൾ തളിർത്താൽ രണ്ടാഴ്ച ഇടവിട്ട് ജൈവ വളം പ്രയോഗിക്കാം.
  • പച്ചച്ചാണകം കലക്കിവെച്ച് പുളിപ്പിച്ച് ഒഴിച്ച് കൊടുക്കാം.
  • വേപ്പിൻ പിണ്ണാക്ക് വെള്ളത്തിൽ കലക്കി തളിച്ചാൽ വേര് ചീയലും മഞ്ഞളിപ്പും ഒഴിവാക്കാം
  • തണ്ടുതുരപ്പൻ, ഇലതുരപ്പൻ പുഴുക്കളെ തുരത്താൻ സ്യൂഡോമോണസും ബിവേറിയയും പ്രയോഗിക്കുക.
Tags:    
News Summary - Tips for ginger farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.