ആലുവ: കൃഷി കണ്ടറിയാൻ ചീരകൃഷിക്ക് പേരുകേട്ട ഉളിയന്നൂരിൽ ശ്രീനിവാസനെത്തിയിരുന്നു. നാലുവർഷം മുമ്പ് ജൈവകൃഷിയിൽ സജീവമായിരുന്ന സമയത്താണ് ഇവിടെ വന്നത്. ജില്ലയിലെ വിവിധ മാളുകളിലും മറ്റു ഹൈപർ മാർക്കറ്റുകളിലും പച്ചക്കറി മാർക്കറ്റുകളിലും ഉളിയന്നൂരിലെ ചീരയാണ് നിത്യേന എത്തുന്നത്. മാർക്കറ്റുകളിൽനിന്ന് മറ്റ് ജില്ലകളിലേക്കും ഈ ചീര എത്തുന്നുണ്ട്.
ഏക്കർ കണക്കിനുള്ള നിരവധി ചീര തോട്ടങ്ങൾ ഇവിടെയുണ്ട്. ഇക്കാര്യം അറിഞ്ഞതിനെ തുടർന്നാണ് ശ്രീനിവാസൻ ചീരകൃഷി കാണാനും അതേക്കുറിച്ച് മനസ്സിലാക്കാനും എത്തിയത്. ഉളിയന്നൂരിലെ പ്രധാന ചീരകർഷകനായ ചീര കരീം എന്നറിയപ്പെടുന്ന കടവിലാൻ കരീമിന്‍റെ തോട്ടത്തിലാണ് ശ്രീനിവാസൻ എത്തിയത്. തോട്ടം ചുറ്റിനടന്നുകണ്ട അദ്ദേഹം കൃഷിയെ കുറിച്ചും വിപണിയെ കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞാണ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.