Posted On
date_range Updated On
date_range റബറിന്റെ താങ്ങുവില 250 രൂപയാക്കി; മൂന്നുമുതൽ പ്രബല്യത്തിൽ
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബര്‍ കര്‍ഷകരെ സഹായിക്കാനായി റബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബര്‍ ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് താങ്ങുവില 200ൽനിന്ന് 250 ആയി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.