വ​നി​ത ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി ചെ​ണ്ടു​മ​ല്ലി കൃ​ഷി; പൂ​വി​ട്ട​ത് ഓ​ണം ക​ഴി​ഞ്ഞ്

കൊ​ക്ക​യാ​ർ: ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തി​ലാ​യ​തോ​ടെ സ​ങ്ക​ട​ക്ക​ട​ലി​ലാ​ണ് വ​നി​താ സം​രം​ഭ​ക​ർ. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ എ​ടു​ത്തു ഒ​രു​ക്കി​യ കൃ​ഷി​ക്ക് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വെം​ബ്ലി​യി​ൽ നാ​ല് വ​നി​ത കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ക്ക​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വ്യ​ക്തി​ഗ​ത വാ​യ്പ​യെ​ടു​ത്ത് ഓ​ണ വി​പ​ണി​ക്കാ​യി ചെ​ണ്ടു​മ​ല്ലി പു​ഷ്പ കൃ​ഷി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഓ​ണം സീ​സ​ൺ ക​ട​ന്നു​പോ​യ​തി​ന് ശേ​ഷ​മാ​ണ് വി​ള​വെ​ടു​പ്പി​നാ​യി പൂ​ക്ക​ൾ വി​രി​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് വി​ൽ​പ​ന ന​ട​ത്താ​നാ​യി​ല്ല.

ക​ണ്ടി​ശേ​രി​യി​ൽ നീ​തു മ​നു, ചീ​ങ്ക​ല്ലേ​ൽ മേ​രി ജോ​സ്, മ​രു​തും​കു​ന്നേ​ൽ സു​മി സ​തീ​ഷ്, പാ​ല​ത്തി​ങ്ക​ൽ ഷൈ​ല സു​ലൈ​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വെം​ബ്ലി​യി​ലെ 10 സെ​ന്‍റ് സ്ഥ​ല​ത്ത് ഓ​ണം വി​പ​ണ ല​ക്ഷ്യ​മി​ട്ട് ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്.

​ഓ​ണ​ക്കാ​ല​ത്ത് പൂ​ക്ക​ൾ വി​റ്റ​ഴി​ച്ച് മി​ക​ച്ച വ​രു​മാ​നം നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി​ക്ക് ഇ​റ​ങ്ങി​യ​ത്. നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണി​വ​ർ. വി​ള​വെ​ടു​ത്ത പൂ​ക്ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വി​പ​ണി ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ഈ ​വ​നി​താ കൂ​ട്ടാ​യ്മ.

പൂ​ക്ക​ളു​ടെ ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി വി​പ​ണി പി​ടി​ക്കാ​നാ​ണ് ശ്ര​മം. ആ​ദ്യം ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യെ​ങ്കി​ലും കൃ​ഷി​യി​ൽ നി​ന്നും പി​ൻ​മാ​റാ​തെ സ​ജീ​വ​മാ​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

സ​മാ​ന സം​ഭ​വം പ​ഞ്ചാ​യ​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൊ​ക്ക​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് നാ​ര​കം പു​ഴ​യി​ൽ പു​ഷ്പ​കൃ​ഷി ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ പൂ​ക്ക​ൾ വി​രി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Red millet farming is a return for women farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.