ചത്തീസ്ഗഡ്: പത്ത് കീടനാശിനികൾ ബസുമതി പാടത്ത് തളിക്കുന്നത് രണ്ട് മാസത്തേക്ക് വിലക്കി പഞ്ചാബ് സർക്കാർ. കീടനാശിനിയുടെ ഉപയോഗം അരിയുടെ കയറ്റുമതിയെ ബാധിച്ചത് കാരണമാണ് താൽകാലിക വിലക്കേർപ്പെടുത്തിയതെന്ന് കൃഷി മന്ത്രി കുൽദീപ് സിങ് ദലിവാൾ അറിയിച്ചു.
അസഫേറ്റ്, ബുപ്രോഫെസിൻ, ക്ലോറോപൈറിഫോസ്, മെത്തമിഡോഫോസ്, പ്രോപ്പികോനസോൾ, തയാമെത്തോക്സം, പ്രോഫെനൊഫോസ്, ഐസോപ്രോത്തിയോലൻ, കാർബൻഡാസിം ട്രൈസൈക്ലസോൾ എന്നിവക്കാണ് വിലക്ക്.
ഇവ ഉപയോഗിക്കുമ്പോൾ കീടനാശിനിയുടെ അംശം നിയന്ത്രിത അളവിൽ കൂടുതൽ അരിയിൽ നിലനിൽക്കുന്നതായി കണ്ടെത്തിയതോടെയാണ് വിലക്കേർപ്പെടുത്തിയത്. അരിയുടെ നിലവാരത്തെ തന്നെ അപകടത്തിലാക്കുന്ന അവസ്ഥ വരുന്നു എന്ന് പഞ്ചാബ് റൈസ് മില്ലേഴ്സ് ആന്‍ഡ് എക്സ്പോട്ടേഴ്സ് സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മാരകമാണെന്ന് തെളിഞ്ഞെങ്കിൽ രണ്ട് മാസത്തേക്ക് മാത്രമായി കീടനാശിനികൾ വിലക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കൃഷി വിദഗ്ധർ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.