എല്ലാവരുടെ അടുക്കളത്തോട്ടത്തിലും മുളക് ചെടി ഉണ്ടാകും. മുളക് ചെടികളുടെ ഇലകളുടെ മുരടിപ്പ് / കുരുടിപ്പ് അതുകൊണ്ടുതന്നെ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഇലകളെ ബാധിക്കുന്ന വൈറസ് ബാധയാണിത്. ചെറിയ ചില കാര്യങ്ങളിലൂടെ ഈ രോഗബാധ ഒരു പരിധിവരെ തടയാവുന്നതാണ്. ഇല കുരുടിപ്പ് പൂർണമായി വരുന്നതിനുമുമ്പേ ജൈവരീതികള്‍ പ്രയോഗിക്കണം, എങ്കിലേ പൂർണമായി ഫലം ലഭിക്കൂ. മുരടിപ്പ് കണ്ടാൽ ചെടിക്ക് വളം നൽകുന്നത് നിർത്താതിരിക്കാൻ ശ്രദ്ധിക്കുക.
മുളക് ചെടി ഇല മുരടിപ്പ് എളുപ്പത്തിൽ മാറ്റാൻ ചില വഴികൾ
- 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റര്‍ വെള്ളത്തില്‍ കലർത്തുക. 50 ഗ്രാം മഞ്ഞൾ പൊടി ഇതിൽ യോജിപ്പിച്ച് അരിച്ചെടുത്ത് മുളക് ചെടികളിലെ ഇലകളില്‍ തളിക്കുക.
- ഇല മുരടിപ്പ് കാണുന്ന ഇലയുടെ നാമ്പ് നുള്ളിക്കളയുക. പുതിയ നാമ്പും മുരടിച്ചാൽ അതും നുള്ളിക്കളയുക
- കുമ്മായം തുണിയില്‍ കെട്ടി മുളകുചെടിയുടെ കൂമ്പിലകളിൽ തൂകുക. കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും ഇലയിൽ തൂവി കൊടുക്കുന്നതും നല്ലതാണ്.
- ടാഗ് ഫോൾഡർ തളിക്കുന്നതും ഫലം ചെയ്യും
- ഹൈഡ്രജൻ പറോക്സഡ് 10 എം.എൽ ഒരു ലിറ്റർ വെളളത്തിൽ രണ്ടുദിവസം കൂടുമ്പോൾ തളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.