നെല്ല്​ സംഭരണം മന്ദഗതിയിൽ സംഭരിച്ചത്​ പകുതി മാത്രം

ആ​ല​പ്പു​ഴ: നെ​ല്ല്​ സം​ഭ​ര​ണം ഇ​പ്പോ​ഴും മ​ന്ദ​ഗ​തി​യി​ൽ. കൊ​യ്ത​തി​ൽ പ​കു​തി​യോ​ളം മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ സം​ഭ​രി​ച്ച​ത്. നാ​ല്​ മി​ല്ലു​ക​ൾ മാ​ത്ര​മാ​ണ്​ നെ​ല്ലെ​ടു​ക്കു​ന്ന​ത്. സം​ഭ​ര​ണ​ത്തി​ന്​ കൂ​ടു​ത​ൽ മി​ല്ലു​ക​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​ന്​ മ​ന്ത്രി​മാ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളെ​ല്ലാം വി​ഫ​ല​മാ​യി. ശ​നി​യാ​ഴ്ച​വ​രെ 61.32 ശ​ത​മാ​നം കൊ​യ്ത്ത്​ പൂ​ർ​ത്തി​യാ​യി. കൊ​യ്ത നെ​ല്ല്​ മി​ല്ലു​കാ​ർ സം​ഭ​രി​ക്കു​ന്നി​ല്ല എ​ന്ന മു​റ​വി​ളി കു​ട്ട​നാ​ട്ടി​ൽ നി​ല​ക്കു​ന്നി​ല്ല. 22962.2761 മെ​ട്രി​ക്​ ട​ൺ നെ​ല്ല്​ കൊ​യ്ത്​ ക​ഴി​ഞ്ഞു.

സം​ഭ​രി​ച്ച​ത്​ 11674.919 മെ​ട്രി​ക്​ ട​ൺ മാ​ത്രം. ബാ​ക്കി നെ​ല്ല്​ പാ​ട​ത്ത്​ കി​ട​ക്കു​ക​യാ​ണ്. മ​ഴ വ​ന്ന​തോ​ടെ പാ​ട​ത്ത്​ കൂ​ട്ടി​യി​ട്ട നെ​ല്ല്​ പ​ല​യി​ട​ത്തും കി​ളി​ർ​ത്ത് തു​ട​ങ്ങി​യെ​ന്ന പ​രാ​തി​യു​മാ​യി ക​ർ​ഷ​ക​ർ ക​ണ്ണീ​ർ വാ​ർ​ക്കു​ന്നു. പ​ല​രും ആ​ത്​​മ​ഹ​ത്യാ ഭീ​ഷ​ണി​മു​ഴ​ക്കു​ന്നു. ആ​യി​ര​ക​ണ​ക്കി​ന്​ രൂ​പ പ​ലി​ശ​ക്കെ​ടു​ത്ത്​ കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ്​ നെ​ല്ല്​ കി​ളി​ർ​ത്ത​ത്​ ക​ണ്ട്​ ആ​ത്​​മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. മി​ല്ലു​ക​ളു​ടെ ക​ടും​പി​ടു​ത്ത​ത്തി​ന്​ മു​ന്നി​ൽ സ​ർ​ക്കാ​റും നി​സ​ഹാ​യ​രാ​യി ന​ൽ​കു​ക​യാ​ണ്.

നെ​ല്ലി​ന്‍റെ കി​ഴി​വി​നെ ചൊ​ല്ലി​യും ഔ​ട്​ ടേ​ൺ റേ​ഷ്യോ​യെ ചൊ​ല്ലി​യും ഉ​ള്ള​ ത​ർ​ക്ക​മാ​ണ്​ നെ​ല്ല്​ സം​ഭ​ര​ണ​ത്തി​ന്​ പ്ര​ധാ​ന ത​ട​സ​മാ​കു​ന്ന​ത്. 100 കി​ലോ നെ​ല്ലി​ന്​ 68 കി​ലോ അ​രി ന​ൽ​ക​ണ​മെ​ന്ന (ഔ​ട്ട്​ ടേ​ൺ റേ​ഷ്യോ) കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​ൻ മി​ല്ലു​കാ​ർ ത​യാ​റാ​കു​ന്നി​ല്ല. 64 കി​ലോ അ​രി​യേ ന​ൽ​കാ​നാ​വൂ എ​ന്നാ​ണ്​ മി​ല്ലു​കാ​രു​ടെ വാ​ദം. 66.5 കി​ലോ ന​ൽ​കി​യാ​ൽ ബാ​ക്കി തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​മെ​ന്ന സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം മി​ല്ലു​ട​മ​ക​ളു​ടെ സം​ഘ​ട​ന അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

അ​തോ​ടെ സം​ഘ​ട​ന​യു​മാ​യു​ള്ള ച​ർ​ച്ച സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ്​ സ​ർ​ക്കാ​ർ വ്യ​വ​സ്ഥ അം​ഗീ​ക​രി​ച്ച്​ സം​ഭ​രി​ക്കാ​ൻ ത​യാ​റാ​യി നാ​ല്​ മി​ല്ലു​കാ​ർ സ്വ​ന്തം നി​ല​യി​ൽ മു​ന്നോ​ട്ടു​വ​ന്ന​ത്. സ​ധാ​ര​ണ 52 അ​രി​മി​ല്ലു​ക​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ നെ​ല്ല്​ സം​ഭ​രി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​റു​മാ​യി ക​രാ​റി​ൽ ഏ​ർ​പെ​ടാ​റു​ള്ള​ത്.

സംഭരണത്തിന് വൻകിട മില്ലുകൾ രണ്ടെണ്ണം മാത്രം

പുറക്കാട്, അമ്പലപ്പുഴ സൗത്ത് എന്നിവിടങ്ങളിലെ കരിനിലങ്ങളിലെ നെല്ല് സംഭരിക്കാൻ ഇപ്പോൾ സംഭരണ രംഗത്തുള്ള മില്ലുകാർ തയാറാകുന്നില്ല. ഇവിടെ നെല്ലെടുക്കുന്നതിന് 15 ശതമാനം കിഴിവ് വേണമെന്നാണ് അമില്ലുകാരുടെ ആവശ്യം. അത് കർഷകർ അംഗീകരിക്കുന്നില്ല. തകഴി കുന്നുമ്മലും തർക്കമുണ്ട്.

കെ.ഇ, ജി.എം, മാണിക്കത്താനം, അമിലോസ്, പറക്കാടൻ എന്നീ മില്ലുകളാണ് ഇപ്പോൾ സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നത്. ഇതിൽ കെ.ഇ, ജി.എം എന്നിവയുടെ ഉടമ ഒരാളാണ്. അവർ മാത്രമാണ് വലിയ മില്ലുകളുടെ ഗണത്തിൽപെടുന്നത്. മറ്റുള്ളവ ചെറുകിട മില്ലുകളാണ്.

അതിനാൽ അവരുടെ സംഭരണ ശേഷിയും കുറവാണ്. ഫലത്തിൽ രണ്ട് മില്ലുകളാണ് കാര്യമായ സംഭരണം നടത്തുന്നത്. തർക്കമുള്ളിടങ്ങളിൽ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ടനുസരിച്ചാണ് സംഭരണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Tags:    
News Summary - Paddy procurement slows, only half of it procured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.