മഴ ലഭിക്കാത്തതിനാൽ  ഉണക്കം ബാധിച്ച പെരടിക്കുന്നിലെ ഞാറ്റടി  

മഴ ലഭിച്ചില്ലെങ്കിൽ ഒന്നാം വിള ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ

പത്തിരിപ്പാല: മഴ ഇല്ലാത്തതിനെ തുടർന്ന് മണ്ണൂരിൽ ഒന്നാംവിള കൃഷി പ്രതിസന്ധിയിൽ. മണ്ണൂർ പെരടിക്കുന്ന് പാടശേഖരത്തിലെ 15 ഏക്കറിൽ ഒന്നാം വിളയിറക്കാനായി 20 കർഷകരാണ് ഞാറ്റടി തയാറാക്കിയിട്ടുള്ളത്. ഇവ നിലവിൽ ഉണക്ക് ഭീഷണിയിലാണെന്ന് കർഷകർ പറയുന്നു.

നെൽപാടങ്ങൾ വരണ്ടുണങ്ങി വിള്ളാൻ തുടങ്ങി. 22 ദിവസംകൊണ്ട് പറിച്ചുനടേണ്ട ഞാറ്റടി 32 ദിവസമായിട്ടും പറിക്കാനാകാതെ മൂപ്പെത്തി നിൽക്കുകയാണ്. വെള്ളം ഇല്ലാത്തതിനാൽ കൃഷിയിറക്കാനും കഴിയില്ല. ഒരാഴ്ചക്കകം മഴ ലഭിച്ചില്ലെങ്കിൽ ഞാറ്റടി ഉണങ്ങിനശിക്കും. പെരടിക്കുന്ന് പാടശേഖരത്തിൽ അറുപതിലേറെ കർഷകർ ഉണ്ടെങ്കിലും കുറച്ചുപേർ മാത്രമാണ് ഇക്കുറി കൃഷിയിറക്കുന്നത്. ഞാറ്റടിക്കായി മാത്രം ഒരു ഏക്കറിന് 5000 രൂപ ചെലവ് വന്നിട്ടുണ്ടെന്ന് കർഷകനായ എ.വി.എം. റസാഖ് പറയുന്നു. രണ്ടര ഏക്കർ ഞാറ്റടി വെള്ളമില്ലാതെ വിണ്ടുകീറി കിടപ്പാണ്. ഞാറ്റടിക്ക് 14,000 രൂപ ചെലവ് വന്നിട്ടുണ്ട്. മഴ ലഭിച്ചില്ലെങ്കിൽ ഒന്നാം വിള ഉപേക്ഷിക്കുമെന്ന് കർഷകസംഘം സെക്രട്ടറികൂടിയായ ഇദ്ദേഹം പറഞ്ഞു.

Tags:    
News Summary - No rain: Farmers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.