മൊറേസി കുടുംബത്തിൽപ്പെട്ടതും വേഗത്തിൽ വളരുന്നതും ഇലപൊഴിയും മരം പോലുള്ളതുമായ ഒരു വൃക്ഷ ഇനമാണ് മൾബറി. ഇതിന്‍റെ നാടൻ ഇനവും ഹൈബ്രിഡ് ഇനവും ലഭ്യമാണ്. നാടൻ മൾബെറി നല്ല ഉയരത്തിൽ വളരുന്നതാണ്. നമുക്ക് ഇതിനെ ഒരു ചെടിച്ചെട്ടിയിൽ വളർത്തിയെടുക്കാം. നാടൻ ഇനം വളർത്തുമ്പോൾ അതിനെ പ്രൂൺ ചെയ്ത് അധികം പൊക്കം വയ്ക്കാത്ത രീതിയിൽ നിർത്താവുന്നതാണ്.
മണ്ണ്, ചാണകപ്പൊടി, വേപ്പ് പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് എന്നിവ യോജിപ്പിച്ച് പോട്ടി മിക്സ് തയ്യാറാക്കാം. കമ്പ് മുറിച്ചാണ് ഇതിന്‍റെ തൈകൾ വളർത്തുന്നത്. കായ്കൾ എല്ലാം പിടിച്ചു കഴിയുമ്പോൾ ഇതിന്‍റെ ഇലകൾ മുഴുവൻ കൊഴിച്ചു കളയും. അടുത്ത തളിർപ്പ് ഉണ്ടായി അടുത്ത കായ്കൾ ഉണ്ടാവുന്നു. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലം നോക്കി വേണം നടാൻ. എങ്കിലേ കായ്കൾ നന്നായി പിടിക്കു. നട്ട് കഴിഞ്ഞു രണ്ടു മുന്നു ആഴ്ചത്തേക്ക് എന്നും വെള്ളം കൊടുക്കുക, പിന്നീട് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മതി.
ഹൈബ്രിഡ് ഇനം അധികം പൊക്കം വെക്കില്ല. ക്രോസ് ബ്രീഡിങ് ചെയ്‌തു വളർത്തിയെടുത്തത്താണ്. ഇതിന്‍റെ നിറവും രുചിയുമെല്ലാം സാധരണ മൾബെറിയിൽ നിന്ന് വ്യത്യസ്തമാണ്. നല്ല നിറവും മധുരവും കൂടുതലാണ്. പെട്ടന്ന് വളരുന്നതുമാണ്. ഒരു ചെടിയിൽ തന്നെ ചുവപ്പും കറുപ്പും കായ്കൾ ഉണ്ടാവും. ചിലതിൽ വെള്ളയും നേരിയ റോസ് നിറവും. ആന്‍റിഓക്സിഡന്‍റ് ഒരുപാട് അടങ്ങിയിട്ടുണ്ട് ഇതിൽ. വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസിയം, നാരുകൾ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഗാർഡനിൽ ചെട്ടിയിലും, കണ്ടെയ്നറുകളിലും വളർത്തിയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.