മ​നു​ലാ​ൽ റെ​ക്ക​മ്പ​ന്‍റ്​ സൈ​ക്കി​ൾ സ​വാ​രി​യി​ൽ

പൈതൃക വിത്തുകളുടെ പ്രചാരണവുമായി രാജ്യം ചുറ്റാന്‍ ഒരുങ്ങി മനുലാല്‍

അടൂര്‍: വിദേശത്ത് പ്രചാരത്തിലുള്ള വ്യത്യസ്ത രീതിയിലുള്ള സൈക്കിളില്‍ പൈതൃക വിത്തുകളുടെ പ്രചാരണത്തിന് അടൂര്‍ മാഞ്ഞാലി ശില മ്യൂസിയം തയാറെടുക്കുന്നു. 'അന്തരീക്ഷം, ആരോഗ്യം, ആയുസ്സ്' മുദ്രാവാക്യമാണ് പദ്ധതിക്കുള്ളത്.

റെക്കമ്പന്‍റ് സൈക്കിള്‍ എന്ന് അറിയപ്പെടുന്ന സൈക്കിള്‍, മ്യൂസിയം ഡയറക്ടര്‍ ശില സന്തോഷിന്‍റെ ആശയത്തില്‍ നര്‍മിച്ചതാണ്. പേരുപോലെ തന്നെ ചാരിക്കിടന്ന് ചവിട്ടാവുന്നതാണ് സൈക്കിള്‍. സൈക്കിളിന്‍റെ മുന്നിലാണ് പെഡല്‍. സാധാരണ സൈക്കിളിനെക്കാള്‍ വേഗത്തില്‍ ഇത് ചവിട്ടാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇന്ത്യയില്‍ ആദ്യമായി ശില മ്യൂസിയമാണ് ഇത്തരത്തിലൊരു സൈക്കിള്‍ നിർമിച്ചതെന്ന് ശില സന്തോഷ് അവകാശപ്പെടുന്നു. കൗതുകമുണര്‍ത്തുന്ന ഈ സൈക്കിള്‍ കാണാന്‍ നിരവധി പേര്‍ മ്യൂസിയത്തില്‍ എത്തുന്നുണ്ട്. ഈ സൈക്കിളില്‍ ഇന്ത്യ ചുറ്റാന്‍ ഒരുങ്ങുകയാണ് സന്തോഷിന്‍റെ സുഹൃത്തും ഫോട്ടോഗ്രാഫറും കൂടിയായ പഴകുളം പുള്ളിപ്പാറ സ്വദേശി മനുലാല്‍. രണ്ട് വര്‍ഷമായി പര്യടനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 140 ഇനം നെല്‍ വിത്തുകളും നാടന്‍ പ്ലാവ്, നാടന്‍ മാവ്, കുളമാവ്, ആഞ്ഞിലി, അശോകം, കാഞ്ഞിരം തുടങ്ങിയ കേരളത്തിന്‍റെ പൈതൃക വൃക്ഷങ്ങളുടെ വിത്തുകളുമാണ് വിതരണത്തിനൊരുങ്ങുന്നത്.

വിതരണത്തിനുള്ള വിത്തിനം തീര്‍ന്നാലുടന്‍ ശില മ്യൂസിയത്തില്‍നിന്ന് അവ മനുലാലിന് അയച്ചുകൊടുക്കും. ഇവ മറ്റു സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്കു നേരിട്ടു വിതരണം ചെയ്യുകയും അവിടങ്ങളിലെ പൈതൃക വിത്തുകള്‍ കേരളത്തിലേക്കും വിതരണത്തിനെത്തിക്കുക എന്ന ബൃഹത് പദ്ധതിയാണ് ശില മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. പര്യടനം ഉടന്‍ ആരംഭിക്കുമെന്ന് സന്തോഷ് പറഞ്ഞു. 27 ദിവസമായി അടുത്തിടെ 2700 കി.മീ. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി വന്ന മനുലാല്‍ ദിവസേന 300 കി.മീറ്റര്‍ വരെ ഈ സൈക്കിളില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

Tags:    
News Summary - Manulal ready to travel around the country to promote heritage seeds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.