മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ‘ഹരിതാമൃതം’24; ഫിബ്രവരി 9മുതൽ13വരെ വടകരയിൽ

കോഴിക്കോട്: മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ&ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരളജൈവകർഷകസമിതി, ഓയിസ്ക ഇൻറർനാഷണൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ, "മനസ്സാണ് ശരീരത്തി​െൻറ യജമാനൻ"എന്ന സന്ദേശം ഉയർത്തി 2024ഫിബ്രവരി 9മുതൽ13വരെ വടകര ടൗൺഹാളിൽ സംഘടിപ്പിക്കുന്നു. ‘ഹരിതാമൃതം'24 ന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സംഘാടകസമിതി രൂപീകരിച്ചു. 2023 ഡിസംബർ 17ന് വടകര ബി.ഇ.എം. ഹൈസ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ ഹരിതാമൃതം ചെയർമാൻ പി.പി.ദാമോദരൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ സ്വാഗതം പറഞ്ഞു. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ പദ്ധതി വിശദീകരണം നടത്തി. ചീഫ് കോ-ഓർഡിനേറ്റർ പി.ബാലൻ മാസ്റ്റർ പദ്ധതിയെപറ്റി അവലോകനം ചെയ്തു കൊണ്ട് ചർച്ച ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഇ.നാരായണൻനായർ, ടി.കെ.വിജയരാഘവൻ, പത്മനാഭൻ കണ്ണമ്പ്രത്ത്, വടകര നഗരസഭാ കൌൺസിലർ അബ്ദുൽ ഹക്കിം.പി.എസ്, വി.ആർ.രമേശ്, അടിയേരി രവീന്ദ്രൻ, സി.മഹമൂദ്മാസ്റ്റർ, രാജീവൻ.കെ.പി, ടി.പി.വാസുവൈദ്യർ, ടി.കെ.ജയപ്രകാശ്, എന്നിവർ പ്രസംഗിച്ചു. വിനോദ് ചെറിയത്ത് സംഘാടകസമിതിയുടെ പാനൽ അവതരിപ്പിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ വി.പി.രമേശൻ നന്ദി പറഞ്ഞു.

മഹാത്മ ദേശശേവ ട്രസ്റ്റ് ഭാരാഹികളായ പി.യം.വത്സലൻ, പി.പി.പ്രസീത്കുമാർ, എൻ. കെ.അജിത്കുമാർ, പി.കെ.പ്രകാശൻ മുക്കാളി, സി.യം.മുഹമ്മദ് ശരീഫ് , കെ.ഗീത എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. സംഘാടകസമിതി ഭാരാവാഹികളായി നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു (ചെയർമാൻ) , വി.പി.രമേശൻ (ജനറൽസിക്രട്ടറി) അഡ്വ:ലതികാശ്രീനിവാസ് (ട്രഷറർ) വൈസ്ചെയർമാന്മാരായി പ്രൊഫ.കെ.കെ.മഹമൂദ്, അഡ്വ.ഇ.നാരായണൻനായർ, പി.പി.രാജൻ, സോമൻമുതുവന, വി.ആർ.രമേശ്, ടി.ശ്രീധരൻ, അടിയേരി രവീന്ദ്രൻ, ടി.കെ.വിജയരാഘവൻ,

കെ.പി.ഇബ്രാഹിം, തയ്യുള്ളതിൽരാജൻ, പി.പി.ഉണ്ണികൃഷ്ണൻ, കെ.പി.പ്രദീപ്കുമാർ, എം.എം.ഭാസ്കരൻ വൈദ്യർ, സി.മഹമൂദ്മാസ്റ്റർ, ബാബുഭായ്, ഡോ.പി.കെ.സുബ്രഹ്മണ്യൻ എന്നിവരെയും സെക്രട്ടറിമാരായി പ്രസാദ് വിലങ്ങിൽ, ഓ.പി.ചന്ദ്രൻ, എൻ.കെ.സജിത്ത്, കെ.കെ.പ്രഭാശങ്കർ, കായക്കരാജൻ, പി.ജാനകി, എ.വിജയൻ, കെ.പി.ശ്രീധരൻ, പി.രജനി, റസാഖ് കല്ലേരി, പി.കെ.ഉദയൻ, സി.പി.ചന്ദ്രൻ, മഹേഷ്ഏറാമല, ഒ.എ.ലക്ഷ്മി, കെ.യം.അസ്ലം, രഘു ഇരിങ്ങൽ, പി.കെ.സുഖിൽ, എന്നിവരേയും തിരഞ്ഞെടുത്തു.

ഫിബ്രവരി ഒൻപതിന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഉദ്ഘാടനസമ്മേളനത്തിൽ ചികിത്സാ രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ച കെ.തങ്കച്ചൻവൈദ്യർ, ചരിത്രപുസ്തകരചനയിൽ നൂതന ഇതിഹാസം രചിക്കുന്ന പി.ഹരീന്ദ്രനാഥ് എന്നിവരെ ആദരിക്കും. തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പി.എച്ച്.ഡി.ബിരുദം കരസ്ഥമാക്കിയ ഡോ.ആർ.രാമാനന്ദ് "മനസ്സാണ് ശരീരത്തി​െൻറ യജമാനൻ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

ഫിബ്രവരി 10ന് കാലത്ത് പത്ത് മണിക്ക് സമഗ്രചികിത്സാക്യാംപ്. കേരള സർവകലാശാലയിൽ നിന്നും നഴ്സിംഗ് സൂപ്പർവൈസറായി റിട്ടയർ ചെയ്ത എ.കെ.വിനോദയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രമേഹം ,പ്രഷർ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കും സന്ധിവേദനകൾക്കും അൾടർനേറ്റീവ് തെറാപ്പി സിസ്റ്റത്തിലെ അക്യുപങ്ചർ, ഫൂട്ട് റിഫ്ളക്സോളജി തുടങ്ങിയ ഔഷധ രഹിത ചികിത്സയുടെ ക്യാമ്പും ബോധവല്കരണക്ളാസ്സും .

ഉച്ചക്ക് ശേഷം രണ്ടിന് ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ആദിവാസി പാരമ്പര്യ വൈദ്യത്തിന്റെ ഉപാസകനായ എം.ഐ മാത്യൂസ് വൈദ്യരുടെ ചികിത്സയുടെ അനുഭവസാക്ഷ്യങ്ങൾ. തിരുവനന്തപുരം ജില്ലാപഞ്ചായത്ത്

മുൻ വൈസ് പ്രസിഡൻറ് റൂഫസ് ഡാനിയൽ, ശാന്തിഗ്രാം ഡയരക്ടർ എൽ.പങ്കജാക്ഷൻ, കാഞ്ഞങ്ങാട് കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ റിട്ടയേർഡ് ഫിസിഷ്യൻ ഡോ..യം.വി.വാസുദേവൻ, പ്രമുഖസാമൂഹ്യ പ്രവർത്തകനും ആയുർവ്വേദപഠിതാവുമായ വിജയൻ മുന്നാർ, സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിലെ കളരിമർമ്മചികിത്സകൻ ധനരാജ് ഗുരുക്കൾ, പ്രമുഖ ജൈവകൃഷി പ്രചാരകൻ വി.സി.വിജയൻമാസ്റ്റർ കണ്ണപുരം തുടങ്ങിയവർ പങ്കെടുക്കും

വൈകുന്നേരം ആറു മണിക്ക് ഹരിതാമൃതം പുരസ്കാരദാനം. ഈവർഷത്തെ പുരസ്കാര ജേതാവ് കേരളജൈവകർഷകസമിതിയുടെ സംസ്ഥാനനേതാവും വടകരപശുസംരക്ഷണട്രസ്റ്റ് സിക്രട്ടറിയും വടകരയിലെ ജൈവകട നാറ്റ്ബോണ്ടിന്റെ പ്രൊപ്റൈറ്ററും റിട്ടയേർഡ് സബ്റജിസ്ട്രാറുമായ ടി.കെ.ജയപ്രകാശ് ആണ്.

ഫുബ്രവരി 11ന് ഞായറാഴ്ച കാലത്ത് 10ന് ശ്രീനാരായണഗുരുദേവൻ, സ്വാമി ശിവാനന്ദ പരമഹംസർ, സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് പാരമ്പര്യവൈദ്യസെമിനാർ. സമുദ്രആയുർവേദഗവേഷണകേന്ദ്രം ആസ്ഥാനഗുരുനാഥൻ കെ.ഗോപാലൻ വൈദ്യർ ഭദ്രദീപം കൊളുത്തി സെമിനാർ ഉദ്ഘാടനം ചെയ്യും. ഹരിതാമൃതം ജനറൽ കൺവീനർ പുറന്തോടത്ത് ഗംഗാധരൻ സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് സംസാരിക്കും. തലമുതിർന്ന പാരമ്പര്യ വൈദ്യൻ പി.വി.ബാലകൃഷ്ണൻവൈദ്യർ (ഇടുക്കി) മുഖ്യപ്രഭാഷണം നടത്തും. മർമ്മചികിത്സാരംഗത്തും പഠനരംഗത്തും സജീവമായി നേതൃത്വം നൽകുന്ന ഡോ.ഡി.സുരേഷ്കുമാർ ഗുരുക്കൾ (കന്യാകുമാരി) വിഷയാവതരണം നടത്തും. വാസുദേവകിഷോർ ഗുരുക്കൾ (കൊല്ലം ), മടിക്കൈ കുമാരൻ വൈദ്യർ (കാസർകോട്), ഗ്രേസ്ബിജോ (ആലപ്പുഴ) , മുത്തശ്ശിവൈദ്യം ആരോഗ്യ പരിപാലനത്തിലെ തായ് വഴികൾ എന്ന പുസ്തകത്തിന്റെ രചയിതാവ് പി.രജനി എന്നിവർ പ്രസംഗിക്കും. സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ഡയരക്ടർ ഡോ.പി.കെ.സുബ്രഹ്മണ്യൻ സെമിനാറിനെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കും.

ഉച്ചക്ക് ശേഷം മൂന്നിന് നാട്ടിലാകെ ദുരിതം വിതക്കുന്ന ജീവിതശൈലിയുടെ ദൂഷ്യവശങ്ങളെ പറ്റി പ്രസംഗിക്കുന്ന വിഖ്യാത പ്രഭാഷകൻ, കണ്ണൂർ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സുരേഷ്ബാബു (കൂത്തുപറമ്പ് )പങ്കെടുക്കുന്ന ഓപ്പൺഫോറം. ഇദ്ദേഹത്തിന്റെ നിരവധി പ്രഭാഷണങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിട്ടുണ്ട്.

ഫിബ്രവരി 12ന് തിങ്കളാഴ്ച കാലത്ത് 10മണിക്ക് ആരോഗ്യ സെമിനാർ. വിവിധ ചികിത്സാ ശാഖകളിലെ ഡോക്ടർമാർ പങ്കെടുക്കും. ഏതൊരുവിധ രോഗത്തെയും ഔഷധങ്ങളൊന്നുമില്ലാതെ മർദ്ദചികിത്സയിലൂടെ ഭേദമാക്കുന്ന ടി.പി.വാസുവൈദ്യർ തന്റെ ചികിത്സാ പദ്ധതികൾ വിശദീകരിക്കും.

ഉച്ചക്ക് രണ്ട് മുതൽ അഡ്വ.ടി.നാരായണൻ വട്ടോളി തയ്യാറാക്കിയ യൂറിൻതെറാപ്പി എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച. പ്രശസ്ത സിനിമാതാരം കൊല്ലംതുളസി, കഥാകൃത്ത് പി.ആർ.നാഥ്, പ്രകൃതിചികിത്സകൻ ഡോ.ജേക്കബ് വടക്കഞ്ചേരി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

ഫിബ്രവരി13കാലത്ത് 10മണിക്ക് കാർഷിക സെമിനാർ നടക്കും. കണ്ണമ്പ്രത്ത് പത്മനാഭൻ അധ്യക്ഷതവഹിക്കും. കാർഷികമേഖല അഭിമുഖീകരിക്കുന്ന' പാരിസ്ഥിതിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഇ.കെ.വിശാലാക്ഷൻ, കാർഷികസംസ്കൃതിയും കലാസാഹിത്യവും എന്ന വിഷയത്തിൽ ടി.കെ.വിജയരാഘവൻ, നാടൻപശു അധിഷ്ടിത കൃഷിയും വ്യവസായവും എന്ന വിഷയത്തിൽ ശ്യാംകുമാർ, പാട്ടാഴി കൊല്ലം, കൃഷിയുടെ പൈതൃകവിജ്ഞാനങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ പി.പി.ഉണ്ണികൃഷ്ണൻ റിട്ട.ഡിവൈ.എസ്.പി, പ്രകൃതി സൌഹൃദകൃഷിയിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ബാലകൃഷ്ണൻമാസ്റ്റർ ചേനോളി എന്നിവർ സംസാരിക്കും. വൈകുന്നേരം നാല് മണിക്ക് സമാപന സമ്മേളനം നടക്കും.

കല്ലേരി സഹകരണ കാർഷിക നഴ്സറി പ്രസിഡൻറ് ഇ.അരവിന്ദാക്ഷൻമാസ്റ്റർ, മൂത്രക്കല്ലിന് സിദ്ധ നിർദ്ദേശ പ്രകാരം ഒറ്റമൂലി ചികിത്സ നടത്തുന്ന പുതുക്കുടി ഗംഗാധരൻ , സമഗ്രചികിത്സാരംഗത്ത് പ്രബലമായ നിലയിലുള്ള മുന്നേറ്റം നടത്തുന്ന ഡോ.എം.കെ.രശ്മി (ആയുർമന്ത്ര ഹോളിസ്റ്റിക് ഹോസ്പിറ്റൽ,വടകര) എന്നിവരെ ആദരിക്കും. കൂടാതെ എൽ.പി. , യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി കാർഷിക ക്വിസ് മത്സരം സംഘടിപ്പിക്കുന്നതിൽ വിജയികളായവർക്കുള്ള സമ്മാനദാനവും

അമരപന്തൽ മത്സര വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണവും സമാപന സമ്മേളനത്തിൽ നടക്കും. എൽപി,യുപി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കാർഷികക്വിസ് മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്. വിദ്യാർത്ഥികളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനായി അദ്ധ്യാപകരും രക്ഷിതാക്കളും പ്രത്യേകം താല്പര്യം എടുക്കണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു. അന്വേഷണങ്ങൾക്ക്: ചെയർമാൻ 9446482110, കൺവീനർ 9447454587. 

Tags:    
News Summary - Mahatma Desa Seva Educational Charitable Trust's 'harithamrutam 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.