മടങ്ങിവന്ന പ്രവാസികൾക്ക്​ തരിശുഭൂമിയിൽ കൃഷിയിറക്കാം

തൃശൂർ: കോവിഡ്​ പശ്ചാത്തലത്തിൽ മടങ്ങിവന്ന പ്രവാസികൾക്ക്​ കൃഷിചെയ്യാൻ തരിശുഭൂമി വിട്ടുകൊടുക്കുന്നു​. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗനിർദേശത്തിലാണ്​ കൃഷിവകുപ്പ്​ അഡീഷനൽ ഡയറക്​ടർ (പ്ലാനിങ്​) ഈ നിർദേശം നൽകിയത്​. 

സ്വകാര്യ വ്യക്​തികൾ, സ്​ഥാപനങ്ങൾ, സർക്കാർ പൊതുമേഖല സ്​ഥാപനങ്ങൾ മുതലായവരുടെ കൈവശം തരിശുകിടക്കുന്ന പാടങ്ങളുടെയും പറമ്പുകളുടെയും വിവരങ്ങൾ കണ്ടെത്താൻ തദ്ദേശ സ്​ഥാപനങ്ങൾക്കും കൃഷിഭവ​നുകൾക്കും  നിർദേശം നൽകി. അവ കണ്ടെത്തി ഉടൻ കൃഷിയോഗ്യമായത്​ എത്രയെന്ന്​ തിട്ടപ്പെടുത്തണം. തുടർന്ന്​ ഭൂവുടമക്ക്​ താൽപര്യമില്ലെങ്കിൽ അവിടെ കൃഷിചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തണം.

മടങ്ങിവന്ന പ്രവാസികൾക്കോ കുടുംബശ്രീകൾക്കോ ഇത്​ വിട്ടുകൊടുക്കാം. നെല്ല്​, ചെറുധാന്യങ്ങൾ, പയറിനങ്ങൾ, കിഴങ്ങുവർഗ വിളകൾ, വാഴ, പപ്പായ എന്നിവക്ക്​ മുൻഗണന നൽകി വിളകൾ കൃഷിചെയ്യാൻ ത്രിതല പഞ്ചായത്തുമായി ആലോചിച്ച്​ പദ്ധതി തയാറാക്കാവുന്നതാണെന്ന്​ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - gulf return malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.