മത്സ്യക്കഷായം ഈസിയായി തയാറാക്കാം; കൂടുതൽ വിളവിനും ചെടികളുടെ വളർച്ചക്കും ഉത്തമം

ചെടികളുടെ നല്ല വളർച്ചക്കും കൂടുതൽ വിളവ് ലഭിക്കാനും മികച്ച ഒരു ജൈവ വളമാണ് മത്സ്യക്കഷായം അഥവാ ഫിഷ് അമിനോ ആസിഡ്. ആർക്കും ഈസിയായി തയറാക്കാൻ കഴിയുന്ന വളമാണിത്. മത്തി (ചാള) തുടങ്ങിയ ചെറിയ മീൻ അല്ലെങ്കിൽ ഇവയുടെ തലയും കുടലുമെല്ലാം അടങ്ങുന്ന വേസ്റ്റാണ് ഇതിന് പ്രധാനമായും വേണ്ടത്. പിന്നെ ശർക്കരയും മതി.

ചെറിയ മീനാണെങ്കിൽ ചെറിയ കഷ്ണങ്ങളാക്കാം. മീനിന്‍റെ വേസ്റ്റാണെങ്കിൽ അതിലെ മണൽ പോലെയുള്ളവ നീക്കി വൃത്തിയാക്കുക. കട്ടിയിലുള്ള ശർക്കര ചുരണ്ടിയെടുക്കുക. രണ്ടും തുല്യ അളവിൽ വേണം എടുക്കാൻ. അതായത് ഒരു കിലോ മീനാണ് എടുത്തതെങ്കിൽ ഒരു കിലോ ശർക്കര എടുക്കണം.


തുടർന്ന് ഇവ രണ്ടും കാറ്റ് കയറാത്ത ടൈറ്റായ ജാറിൽ നന്നായി അടച്ചുവെക്കുക. വെളിച്ചമേൽക്കാത്ത സ്ഥലത്ത് 30 ദിവസം ഇങ്ങനെ വെക്കുക. ഇടയ്ക്കെല്ലാം ജാർ തുറന്ന് എയർ കളയുക. മത്സ്യാവശിഷ്ടങ്ങൾ ദ്രവിച്ചുകഴിഞ്ഞാൽ ലായനി അരിച്ചെടുത്ത് ഉപയോഗിക്കാം.

രാവിലെയോ വൈകുന്നേരമോ തളിക്കുന്നതാണ് നല്ലത്. ഈ ലായനിയിൽ 40 ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ തളിക്കാം. ഇലകളിൽ തളിക്കുകയാണെങ്കിൽ വീണ്ടും വീര്യം കുറയ്ക്കാവുന്നതാണ്.

Tags:    
News Summary - fish amino acid for plant growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.