തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉൽപന്നങ്ങൾ ആകർഷകമായ പാക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണപത്രം ഒപ്പിട്ടു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2023 കാർഷിക പ്രദർശനങ്ങളുടെ വേദിയിലാണ് ധാരണപത്രം ഒപ്പുവെച്ചത്.
കൃഷിമന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഡയറക്ടർ ആർ.കെ. മിശ്രയും കേരള സർക്കാറിനുവേണ്ടി സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യനുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. ഇതുപ്രകാരമുള്ള പ്രവർത്തനങ്ങളുടെ ഏകോപനവും പരിശീലനങ്ങളും സമേതി മുഖേനയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.