വാടിയുണങ്ങിയ ചെടി ഉപേക്ഷിക്കാൻ വരട്ടെ; ഈ ഹോംമേഡ് മിശ്രിതം പരീക്ഷിച്ചുനോക്കൂ..

ഒരുകാലത്ത് നന്നായി വളർന്നിരുന്ന ചെടി പെട്ടെന്ന് വാടിയുണങ്ങിയോ..? പുതിയ ഇലകളില്ല, തളിരുകളില്ല. ഇത്തരം സാഹചര്യത്തിൽ ചെടി ഉടൻ ഉപേക്ഷിക്കേണ്ട. ചെടികൾക്ക് വളർച്ച മുരടിക്കാൻ പല കാരണങ്ങളുണ്ടാകാം. എത്രതന്നെ ഉണങ്ങിയാലും ചെറിയ പച്ചപ്പിന്റെ അംശം ബാക്കിയുണ്ടെങ്കിൽ ചെടികളെ തിരികെ കൊണ്ടുവരാൻ നല്ലൊരു പരിഹാരമുണ്ട്. ഈ ലായനി ഒഴിച്ചാൽ പെട്ടെന്നു തന്നെ ചെടികളിൽ പുതിയ തളിരുകൾ വളരാൻ സഹായിക്കും.

ചെടി പൂർണമായും നശിച്ചില്ലെന്ന് എങ്ങനെ അറിയാം

പുറമേ നല്ല രീതിയിൽ ശോഷിച്ചതോ ഉണങ്ങിയതോ ആയ നിലയിൽ ചെടി കമ്ടാൽ ഉപേക്ഷിക്കാൻ വരട്ടെ. പുതിയ തളിരുകളോ ശാഖകളോ ഉണ്ടാകുന്നില്ലെങ്കിലും തണ്ടിന് പച്ചനിറമുണ്ടെങ്കിൽ ചെടി പൂർണമായി നശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താം. എന്നാൽ സ്പ്രേ ചെയ്യുന്നതിന് മുമ്പ് ചെടിയെ സൂക്ഷ്മമായി പരിശോധിക്കണം. ഇലകളിലും തണ്ടിലും കീടബാധയുണ്ടോയെന്നും മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടോയെന്നും പരിശോധിക്കണം.

ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടോ, ജലസേചനം ശരിയായ രീതിയിലാണോ, വേരുകൾ ആരോഗ്യകരമാണോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. മണ്ണിന്റെ ഈർപ്പം, വെളിച്ചം, കീടബാധ, വേരുകളുടെ ആരോഗ്യം എന്നിവ പരിശോധിച്ചശേഷം ആവശ്യമായ പരിചരണം നൽകാം. ഈ മിശ്രിതം അത്തരമൊരു ജൈവ വൈദ്യമെന്ന നിലയിൽ മാത്രം കാണുന്നതാണ് ഉചിതം.

ഈ മിശ്രിതം മതി ചെടി തളിർക്കാൻ

വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന അരിയാണ് ഈ മിശ്രിതത്തിലെ പ്രധാന ചേരുവ. ഒരു പിടി അരി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കുറച്ചുസമയം കുതിർക്കണം. ഇതിലേക്ക് അര ടീസ്പൂൺ ബേക്കിങ് സോഡയും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി കലക്കണം. മിശ്രിതം ഏകദേശം ഒരു മണിക്കൂർ വെച്ചശേഷം അരിച്ചെടുക്കണം. തുടർന്ന് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചാണ് ചെടികളിൽ തളിക്കേണ്ടത്.

വൈകുന്നേരങ്ങളിൽ അധികം സൂര്യപ്രകാശം ഇല്ലാത്ത സമയത്ത് ഉണങ്ങിയ ചെടികളിൽ സ്പ്രേ ചെയ്യണം. ഇങ്ങനെ ഒരാഴ്ച ചെയ്താൽ മതി. വാടിയുണങ്ങാറായ ചെടികളിൽനിന്ന് പുതിയ തളിരുകൾ വന്നുതുടങ്ങും. വീട്ടിൽ തയാറാക്കുന്ന മിശ്രിതം എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉറപ്പായ പരിഹാരമല്ല. എങ്കിലും, ചെടിയുടെ യഥാർഥ അവസ്ഥ പരിശോധിച്ചശേഷം മാത്രം പ്രയോഗിക്കുന്നതാണ് ഉചിതം.

Tags:    
News Summary - Don't Throw Away That Withered Plant Yet; Try This Simple Homemade Remedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.