കെ.ബി ഷൈൻ
തിരുവനന്തപുരം: സംസ്ഥാന ക്ഷീര വികസന വകുപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു. ലക്ഷം രൂപയുടെ ക്ഷീരസഹകാരി അവാർഡിന് ഇടുക്കി ഇളംദേശം ബ്ലോക്ക് ക്ഷീരവികസന യൂനിറ്റിലെ കെ.ബി ഷൈൻ അർഹനായതായി മന്ത്രി ജെ.ചിഞ്ചുറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ച ക്ഷീരസംഘങ്ങൾക്കുള്ള ഡോ.വർഗീസ് കുര്യൻ അവാർഡിന് അപ്കോസ് വിഭാഗത്തിൽ മീനങ്ങാടി ക്ഷീരോൽപാദക സംഘവും നോൺ അപ്കോസ് വിഭാഗത്തിൽ ചെറുതാഴം ക്ഷീരവ്യവസായ സഹകരണ സംഘവും അർഹമായി. ലക്ഷം രൂപ വീതമാണ് പുരസ്കാരം.
മേഖലാതല ക്ഷീര സഹകാരി അവാർഡുകൾക്ക് ആർ. ബിയാട്രിസ്, എൽ. വത്സല, കെ.ബി അരുൺകുമാർ (തിരുവനന്തപുരം മേഖല), ജിൻസ് കുര്യൻ, ആനി എബി, റോയ് ചന്ദ്രൻ (എറണാകുളം), എം.വി മോഹൻദാസ്, ഷമീമ സുബൈർ, കെ.ആർ ശ്രീനിവാസൻ (മലബാർ മേഖല) എന്നിവർ അർഹരായി. അരലക്ഷം രൂപ വീതമാണ് പുരസ്കാരം.
ജില്ലാതല അവാർഡ് ജേതാക്കൾ, ജനറൽ, വനിത, പട്ടികവിഭാഗം എന്ന ക്രമത്തിൽ: തനലക്ഷ്മി, വിനിത.എസ്, വസന്തകുമാരി (തിരു.), സൂര്യ എ.എസ്, മിനി മേരി റെജി, വിനോദ്.എസ് (കൊല്ലം), വിമൽ വിനോദ്, രാധാമണി ജെ.പി, ലിസിയമ്മ (പത്തനംതിട്ട), കെ.ഒ ജോൺ, പ്രസന്നകുമാരി, ഷീല ധനഞ്ജയൻ (ആലപ്പുഴ), പ്രകാശൻ പി.എൻ, ആലീസ് സേവ്യർ, മേരിക്കുട്ടി (കോട്ടയം), രാമചന്ദ്രൻപിള്ള, സജിനി വിജയൻ, മനോജ്കുമാർ എൻ.ടി (ഇടുക്കി), ജിനിൽ മാത്യു, ഡാർളി ഫ്രാൻസിസ്, ഷിനീബ (എറണാകുളം), ജോണി ടി.ജെ, ബീന ജസ്റ്റിൻ, സുഹാസിനി സോമൻ (തൃശൂർ), രമേഷ്.പി, സരസ്വതി.വി, കൃഷ്ണപ്രസാദ്.വി (പാലക്കാട്), ബിജു മാത്യു, ആശാലക്ഷ്മി.എസ്, ശരണ്യ.സി (മലപ്പുറം), കീർത്തിറാണി, സിജി.എം.കെ, കൃഷ്ണൻ കെ.സി (കോഴിക്കോട്), റെനി ബെന്നി, ബിന്ദു ഷാജി, ഷിബിൻ ചന്ദ്രൻ (വയനാട്), പ്രതീഷ്.കെ, സുലോചന.വി.വി, സുനിത.കെ (കണ്ണൂർ), റുക്സാന. ടി.എ, ജാനകി.കെ, കല്യാണി.സി.എം (കാസർകോട്).
മാധ്യമ അവാർഡുകളിൽ ദൃശ്യമാധ്യമരംഗത്തെ പുരസ്കാരത്തിന് മീഡിയാവൺ അർഹമായി. ലയേഷ് കത്തിക്കാവ് തയാറാക്കിയ ‘പശുവളർത്തലിലൂടെ വരുമാനം കണ്ടെത്തുന്ന മിടുക്കൻ’ എന്ന റിപ്പോർട്ടിനാണ് അവാർഡ്. ദിനപത്രങ്ങളിലെ റിപ്പോർട്ടിനുള്ള അവാർഡിന് സെബി മാളിയേക്കൽ (ദീപിക), ഫീച്ചർ വിഭാഗത്തിൽ ആർ.സാംബൻ (ജനയുഗം) എന്നിവരും കാർഷിക പ്രസിദ്ധീകരണത്തിലെ ലേഖനത്തിന് ഡോ. മുഹമ്മദ് ആസിഫ്, മികച്ച പുസ്തകത്തിന് ഡോ.ലീന പോൾ, ശ്രവ്യമാധ്യമ ഫീച്ചർ വിഭാഗത്തിൽ ആകാശവാണി കോഴിക്കോട്, ദൃശ്യമാധ്യമ ഫീച്ചർ വിഭാഗത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ, ഫോട്ടോഗ്രഫി വിഭാഗത്തിൽ വിൻസെന്റ് പുളിക്കൽ (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്) ആനുകാലിക സൃഷ്ടികൾക്ക് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പുരസ്കാരത്തിന് ലേഖന വിഭാഗത്തിൽ പൗർണമി സി.വി, ഫോട്ടോഗ്രഫിയിൽ പ്രീത.എസ് എന്നിവരും അവാർഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.