ക​ല്ല​ട​ത്തൂ​രി​ല്‍ ക​ണ്ടെ​ത്തി​യ നി​ല​മാ​ങ്ങ

കല്ലടത്തൂരില്‍ കൗതുകമായി 'നിലമാങ്ങ'

ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ലഭിച്ച 'നിലമാങ്ങ' കൗതുകമായി. കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കല്ലടത്തൂരില്‍നിന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ മണ്ണിനടിയിലെ മാളങ്ങളില്‍നിന്നുമാണ് നിലമാങ്ങ കണ്ടെത്തിയത്. വളരെ അപൂർവമായി മാത്രം കാണുന്ന കൂണാണ് നിലമാങ്ങ.

പേരിൽ മാങ്ങയും ആകൃതിയുമുണ്ടങ്കിലും ഔഷധവിഭാഗത്തിൽപെടുന്ന കൂണാണിത്. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദ്ദി, ശരീരവേദന എന്നിവക്കെല്ലാ ഔഷധമായി നിലമാങ്ങ ഉപയോഗിക്കാറുണ്ട്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണുനശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണമെന്ന് പഴമക്കാർ പറയുന്നു. ചിതല്‍ കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം സ്കളറോട്ടിയം സ്റ്റിപറ്റാറ്റം എന്നാണ്. നിലമാങ്ങ കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.

Tags:    
News Summary - Curious 'Nilamanga' in Kalladathoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.