തവിഞ്ഞാലിൽ വീണ്ടും ഭീമൻ ചക്ക

മാനന്തവാടി: ചക്കയുടെ വലിപ്പത്തിന്‍റെ കാര്യത്തിൽ തവിഞ്ഞാലുകാർ തമ്മിൽ മത്സരം. കഴിഞ്ഞ ദിവസത്തെ കാപ്പാട്ടുമലയിലെ ചക്കയുടെ തൂക്കം ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തിരുത്തി.

 

താഴെ തലപ്പുഴ കുറിച്യ തറവാട്ടിലെ ഭീമൻ ചക്കയാണ് കാപ്പാട്ടു മലയിലെ ചക്കയുടെ റെക്കോർഡ് തകർത്തത്. 57 കിലോയാണ് താഴെ തലപ്പുഴ കുറിച്യ തറവാട്ടിലെ ചക്കയുടെ തൂക്കം. 53. 350 കിലോയായിരുന്നു കഴിഞ്ഞ ദിവസം കാപ്പാട്ടുമലയിൽ വിളഞ്ഞ ചക്കയുടെ തൂക്കം.

തറവാട്ടു കാരണവർ ചന്തുവും മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ ഗോപിയും മറ്റ് രണ്ടുപേരും ചേർന്നാണ് ചക്ക പറിച്ച് താഴെയിറക്കിയത്. പത്തു വർഷം മാത്രം പ്രായമുള്ള പ്ലാവിൽ നിന്നാണ് ഇത്ര വലിയ ചക്ക ലഭിച്ചത്.

പുതിയ ചക്കയുെടെ വിവരങ്ങൾ ഗിന്നസ് റെക്കോർഡിലേക്ക് ചേർക്കാനുളള ഒരുക്കത്തിലാണ് കൃഷി വകുപ്പധികൃതരും തറവാട്ടുകാരും.

Tags:    
News Summary - record big size jackfruit wayanad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.