??????????? ??????? ???????? ???????

പശ്ചിമഘട്ട മലനിരകളിൽ പുതിയ വൃക്ഷം കണ്ടെത്തി

കൊടുങ്ങല്ലൂർ: പശ്ചിമഘട്ട മലനിരകളിൽ പുതിയ ഇനം വൃക്ഷം കണ്ടെത്തി ഗവേഷക സംഘം. വാഴച്ചാൽ വനമേഖലയുടെയും പറമ്പിക്കുളം ടൈഗർ റിസർവി​​െൻറയും ഭാഗമായ ഷെയ്ക്കൽ മുടി എന്ന സ്ഥലത്തുനിന്നാണ് പുതിയ ഇനം കണ്ടെത്തിയത്​. ലോറേസേ (കറുക) കുടുംബത്തിൽപെട്ട ഈ മരത്തിന് ‘ക്രിപ്‌റ്റോ ക്യാരിയ െഷയ്ക്കൽ മുടിയാന’ എന്നാണ് നാമകരണം ചെയ്​തതെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നൽകിയ ഡോ. അമിതാബച്ചൻ പറഞ്ഞു.
 ക്രിപ്റ്റോ ക്യാറിയ ജനുസ്സിൽപെടുന്ന പശ്ചിമഘട്ടത്തിലെ അഞ്ചാമത്തെ ഇനമാണ് 20ൽ താഴെ മാത്രം എണ്ണമുള്ള, മഴക്കാടുകളിൽ കാണുന്ന ഈ വൃക്ഷം. 25-35 മീറ്റർ വരെ ഉയരമുള്ള ഇത്​ കായ, ഇല, ഉയരം എന്നിവ കൊണ്ട് സമാന വൃക്ഷങ്ങളിൽനിന്ന് വ്യത്യസ്​തമാണ്​. 2010 മുതലുള്ള തുടർച്ചയായ നിരീക്ഷണമാണ് പരിപൂർണ വിലയിരുത്തലിന് ഗവേഷകരെ സഹായിച്ചത്. 

സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ പൂക്കുന്ന ഈ വൃക്ഷത്തി​​െൻറ കായ ഏകദേശം 2.5 സെ.മീ. വലിപ്പമുള്ളതാണ്. പൂക്കുമ്പോൾ കറുപ്പ്​ നിറമുണ്ടാകുന്ന ഈ ഫലം മലമുഴക്കി വേഴാമ്പലും സിംഹവാലൻ കുരങ്ങുകളും ഭക്ഷിക്കുന്നു. കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്​മാബി കോളജ് സസ്യശാസ്ത്ര ഗവേഷണ വിഭാഗം ഗവേഷകരും അധ്യാപകരുമായ ഡോ. അമിതാബച്ചൻ, ഡോ. ടി.പി. ഗിരിജ, കാലിക്കറ്റ്​ സർവകലാശാല സസ്യശാസ്ത്ര അധ്യാപകൻ ഡോ. കെ. പ്രദീപ്, കാടഞ്ചേരി ഗവ.എച്ച്.എസ്.എസ് ബോട്ടണി അധ്യാപിക പി.കെ. ഫാസില എന്നിവരടങ്ങുന്ന സംഘമാണ് വൃക്ഷം കണ്ടെത്തിയത്​.

അന്തർദേശീയ ജൈവവൈവിധ്യ പ്രസിദ്ധീകരണമായ ‘തായ്‌വാനിയ’യിൽ പുതിയ കണ്ടുപിടിത്തം സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. മഴക്കാടുകളിലെ അപൂർവ ശ്രേണികളിൽപെടുന്ന ലോറസിയേ കുടുംബത്തിൽപെട്ട ഒരു വൃക്ഷം കണ്ടെത്തുക എന്നത് വളരെ അപൂർവമാണെന്നും പശ്ചിമഘട്ടത്തിലെ തനത് സസ്യസമ്പത്തിന് അതൊരു മുതൽക്കൂട്ടാണെന്നും ഡോ. അമിതാബച്ചൻ പറഞ്ഞു.

Tags:    
News Summary - new tree found in western ghats- agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.