Posted On
date_range Updated On
date_range ഉൽപാദനക്കുറവും വിലയിടിവും: റബര്‍ കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തുന്നു
ഉൽപാദനക്കുറവും വിലയിടിവും മലയോര മേഖലയിലെ റബര്‍ കര്‍ഷകരെ വലക്കുന്നു. പകുതിയോളം കര്‍ഷകര്‍ ടാപ്പിങ് നിര്‍ത്തി. വിപണിയില്‍ റബറിെൻറ വില 126 രൂപയോളമായി കുറഞ്ഞത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഒരു വര്‍ഷത്തിലധികമായി സര്‍ക്കാറില്‍നിന്ന് സബ്സിഡി ലഭിക്കാത്തതും ദുരിതമായി. ഇല കൊഴിച്ചില്‍ നേരത്തെയായതോടെ റബര്‍മരങ്ങളില്‍നിന്നുള്ള പാല് ഉൽപാദനം 20 ശതമാനത്തോളം കുറഞ്ഞതും കര്‍ഷകര്‍ക്ക് പ്രഹരമായി. റബര്‍ കൃഷി ഏറെയുള്ള തൃശൂർ ജില്ലയിലെ കോടശേരി, അതിരപ്പിള്ളി, പരിയാരം, മേലൂര്‍ പഞ്ചായത്തുകളുടെ സാമ്പത്തിക നട്ടെല്ല് തന്നെ ഇതുമൂലം തകര്‍ന്നിരിക്കുകയാണ്. റബറിെൻറ വില കുറയുമ്പോഴും ഉൽപാദനച്ചെലവ് കുതിച്ചുയരുന്നു. പണിക്കൂലി മുതലാവാത്തതിനാല്‍ മേഖലയില്‍ പകുതിയോളം കര്‍ഷകര്‍ തോട്ടങ്ങളിലെ ടാപ്പിങ് താല്‍ക്കാലികമായി നിര്‍ത്തി. റബറിെൻറ ഉൽപാദനം കുറച്ചാല്‍ വിപണിയില്‍ വില ഉയരുമെന്ന് കര്‍ഷകരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ടെങ്കിലും അത് ഫലം കാണുന്നില്ല.
അഞ്ചുവര്‍ഷം മുമ്പ് റബറിന് കിലോക്ക് 244 രൂപയുണ്ടായിരുന്നതാണ് ഇപ്പോള്‍ 126 ആയി കുറഞ്ഞത്. വിദേശരാജ്യങ്ങളില്‍നിന്ന് റബര്‍ ഇറക്കുമതി ചെയ്യുന്നതാണ് വിലയിടിവിെൻറ പ്രധാന കാരണം. നിലവിലുള്ള കരാറുകളില്‍ മാറ്റം വരാത്തിടത്തോളം കാലം ഇറക്കുമതി നിരോധിക്കാനാവില്ല.
ആഭ്യന്തര വിപണിയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റബറിന് തറവില പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. ചുരുങ്ങിയത് കിലോക്ക് 225 രൂപയെങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.