ചക്കക്ക് നല്ലകാലം

അടിമാലി: ചക്കയുണ്ടോ നല്ലവില തരാം എന്നു പറഞ്ഞ് ചക്കയെടുപ്പുകാര്‍ വീടുവീടാന്തരമത്തെുമ്പോള്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക്  ചാകര. പണ്ട്  വിലയൊന്നും തരണമെന്നില്ല ഇട്ടോണ്ടു പൊയ്ക്കോ എന്നാണ് പല വീട്ടില്‍നിന്നുമുള്ള മറുപടിയെങ്കില്‍ ഇപ്പോള്‍ വില തന്നാല്‍ മാത്രമേ ചക്ക തരൂവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. മൂപ്പത്തൊത്ത ചക്കക്ക് 25 മുതല്‍ 40 രൂപവരെ ലഭിക്കുന്നു. കേരളത്തില്‍ ചക്കയുടെ വില ഇതാണെങ്കില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ചെന്നാല്‍ പൊന്നും വിലയാണ്. 500 രൂപ വരെ ചിലയിടങ്ങളില്‍ ഒരു ചക്കക്ക് ലഭിക്കുമത്രേ. ചക്ക സീസണായാല്‍ ഇടുക്കിയില്‍ ചക്ക മൊത്തക്കച്ചവടക്കാരുടെ തിരക്കാണ്. എന്നാല്‍, ഇത്തവണ ചക്ക കുറവാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പണ്ട് ഇടുക്കിയില്‍ കുരുമുളക് വള്ളി നടാന്‍ മുരിക്കിന്‍ കാല്‍ നാട്ടുമ്പോള്‍ ഒരു ചക്കക്കുരു കൂടി ഒപ്പം കുഴിച്ചിടുമായിരുന്നു. കാരണം ആയുസ്സ് കുറഞ്ഞ മുരിക്ക് നശിക്കുമ്പോള്‍ ചക്കക്കുരു ഒത്ത പ്ളാവായിട്ടുണ്ടാകും. കുരുമുളക് വള്ളിയത്രയും പ്ളാവിലേക്ക് മാറ്റുകയും ചെയ്യാം. എന്നാല്‍, കുരുമുളക് തോട്ടത്തില്‍ ചോല പാടില്ലാത്തതിനാല്‍ പ്ളാവുകള്‍ പലപ്പോഴും മൊട്ടയടിച്ച പോലെ ശിഖരങ്ങളെല്ലാം മുറിച്ചാണ് നിര്‍ത്താറ്. അതിനാല്‍ തന്നെ ചക്കകളും കുറവായിരിക്കും. ഇന്നിപ്പോള്‍ കുരുമുളകാകെ നശിച്ചു. പ്ളാവിന്‍െറ ശിഖരങ്ങള്‍ ആരും വെട്ടാതെയായി. അതുകൊണ്ടു തന്നെ മിക്ക തോട്ടങ്ങളിലും ചക്കയുടെ ഉത്സവവുമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.