??????????????? ???????

കൃഷിയിടത്തില്‍ പൊന്നുവിളയിച്ച്  ഗോപകുമാര്‍

മനാമ: കേരളത്തിലെ ശരാശരി വീട്ടുവളപ്പിനുള്ളില്‍ കാണുന്നതിനേക്കാള്‍ വലുതും മനോഹരവുമായ കൃഷിയിടമാണ് കാനൂ ഗാര്‍ഡനിലെ വില്ലയില്‍ തിരുവനന്തപുരം കല്ലമ്പലം സ്വദേശികളായ ഗോപകുമാറും വിജിയും ഒരുക്കിയ തോട്ടം. ആരെയും അദ്ഭുതപ്പെടുത്തും വിധമാണ് ഇവരുടെ കൃഷിയിടത്തില്‍ പച്ചക്കറികളും ചെടികളും തിങ്ങിനില്‍ക്കുന്നത്. ആറ് വര്‍ഷങ്ങളായി ഇവര്‍ വീട്ടുവളപ്പിലെ കൃഷിയില്‍ സജീവമാണ്. തക്കാളി, കാരറ്റ്, കാബേജ്, ബീന്‍സ് എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്. കറിവേപ്പിലയും പൂത്തുനില്‍ക്കുന്ന ഞാവലും വാഴകളും 50ല്‍പരം പൂക്കളും ഇവിടെയുണ്ട്.
സ്വന്തമായി ബിസിനസ് നടത്തുന്ന ഗോപനും വിജിയും ഒഴിവുവേളകളിലാണ് തോട്ടത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ ഗോപികയും ഗായത്രിയും കൃഷിയില്‍ സജീവമാണ്.കൃഷിയെ പ്രവാസ ഭൂമിയിലും കൈവിടാത്ത ഈ കുടുംബം സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റാണ് ഗോപകുമാര്‍. ബഹ്റൈന്‍ കേരളീയ സമാജം വനിതാവിഭാഗം കമ്മിറ്റിയംഗമാണ് വിജി ഗോപകുമാര്‍. കുട്ടികളും ഇവിടങ്ങളിലെല്ലാം സജീവമാണ്. മികച്ച നര്‍ത്തകികളാണ് ഇരുവരും.അല്‍പം സ്ഥലമുണ്ടെങ്കില്‍ ആര്‍ക്കും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.