കൊച്ചി: രാജ്യമൊന്നടങ്കം ലോക്ഡൗണിലായിരിക്കെ ഭക്ഷ്യസാധനങ്ങൾ തീരുമോ എന്ന ആശങ്കയായ ിരിക്കും മിക്കവർക്കും. ലോക്ഡൗൺ കാലത്ത് ആവശ്യത്തിനു മാത്രം പാചകം ചെയ്ത് കഴിക്കുന്നതി നൊപ്പം, പച്ചക്കറികളും ഇല-പയർ വർഗങ്ങളുമെല്ലാം വീട്ടിലുണ്ടാക്കിയാലോ? ചെറിയ കുട്ടിക ളും ചെറുപ്പക്കാരും പ്രായമായവരുമെല്ലാം ചേർന്ന് വീടിെൻറ പിറകുവശത്തോ ടെറസിലോ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഈ കൃഷി.
അവ എങ്ങനെയെന്നു നോക്കാം.
- തക്കാളി മുറിക്കുമ്പോൾ ഉള്ളിലുള്ള അരി എടുത്ത് ഒന്നോ രണ്ടോ കവറിൽ മണ്ണുനിറച്ച് നട്ടുവെക്കുക.
- അടുത്തുതന്നെ ചെറിയ സവാളയും ഉള്ളിയും നടുക. ഇതിെൻറ തണ്ടും തോരനുണ്ടാക്കാം
- ഉരുളക്കിഴങ്ങ് നാലായി മുറിച്ച് നാലുകവറിൽ നടുക. ഉരുളക്കിഴങ്ങ് കുറച്ചുദിവസം എടുത്തുവെച്ചാൽ വേരുപൊടിയാറുണ്ട്. ഇവയും നടാം
- ഇഞ്ചി രണ്ട് കഷണം മുറിച്ച് രണ്ടുകവറിൽ നടുക
- ഉണക്കമുളകിെൻറ അരിയെടുത്ത് കവറിൽ നടുക
- പഴുത്ത ബീൻസ് ഉണ്ടെങ്കിൽ അതിൽനിന്ന് വിത്തെടുത്ത് കവറിൽ നടുക. ഇതിനു ചാഞ്ഞുവളരാനായി തൊട്ടടുത്ത് കമ്പ് കുത്തിക്കൊടുക്കുകയോ വള്ളി കെട്ടിക്കൊടുക്കുകയോ വേണ്ടിവരും
- വൻപയർ, ചെറുപയർ, വഴുതനങ്ങയുടെ അരി തുടങ്ങിയവ കവറിൽ നടാവുന്നതാണ്. ഇവക്കൊപ്പം കമ്പുകുത്തുകയോ വള്ളി കെട്ടുകയോ വേണ്ടിവരും
- പഴുത്ത വള്ളിപ്പയർ, വെളുത്തുള്ളിയുടെ അല്ലികൾ എന്നിവ കവറിൽ നടാം
- ചേമ്പ് ഉണ്ടെങ്കിൽ കവറിൽ ഒരു വിത്ത് നടുക, തണ്ട് തോരൻവെക്കാൻ കിട്ടും
- മല്ലി ചെറുതായി ചതച്ച് കുറച്ച് ഒരുകവറിൽ നടുക, കറി രുചികരമാക്കാനുള്ള മല്ലിയിലയും ഇതിലൂടെ കിട്ടും
- ചീര, വെണ്ട തുടങ്ങിയവയെല്ലാം ഇത്തരത്തിൽ അടുക്കളത്തോട്ടത്തിൽ തന്നെയുണ്ടാക്കാം
- കോവിഡ് കാലത്ത് നമ്മുടെ കുടുംബത്തിനുള്ള സുരക്ഷക്കൊപ്പം ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. ടി.വി കണ്ടും ഫോണിൽ കളിച്ചും സമയം കൊല്ലുന്ന കുട്ടികളെയും ഇതിൽ സഹകരിപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.