ക​ണ്ണ​മം​ഗ​ലം നൊ​ട്ട​പ്പു​റ​ത്ത് ഈ​ത്ത​പ്പ​ഴം​പോ​ലെ കു​ല​ച്ച തെ​ങ്ങ്

ഈത്തപ്പഴംപോലെ കേരഫലം; കൗതുകമായി നൊട്ടപ്പുറത്തെ തെങ്ങ്

വേങ്ങര: കേരവൃക്ഷത്തിൽ ഈത്തപ്പഴക്കുലകളോ? കാഴ്ചക്കാരിൽ അത്ഭുതം ജനിപ്പിക്കുകയാണ് ഈ തെങ്ങ്. ഈത്തപ്പഴംപോലെ ആയിരക്കണക്കിന് കൊച്ചുതേങ്ങകള്‍ കായ്ച്ചുനില്‍ക്കുന്നത് കണ്ണമംഗലം നൊട്ടപ്പുറത്തെ പൂവില്‍ കോയക്കുട്ടി ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിലാണ്.

15 വര്‍ഷം മുമ്പ് വെച്ച തെങ്ങുകളിലൊന്നാണിത്. 10മാസം മുമ്പുവരെ മറ്റു തെങ്ങുകളെപോലെ സാധാരണ വലുപ്പത്തിലെ കായ്ഫലമായിരുന്നു ലഭിച്ചുവന്നിരുന്നത്.ഇപ്പോള്‍ ഈത്തപ്പഴംപോലെ പത്തോളം കുലകളിലായി നിറയെ കായ്കളാണുള്ളത്. കുഞ്ഞുകുലകളിലെ ചെറിയ തേങ്ങകള്‍ മൂപ്പെത്തിയിട്ടില്ല.

ലക്ഷദീപ് മൈക്രോ ഇനത്തില്‍പെട്ട തെങ്ങുകളാണ് ഇത്തരത്തില്‍ കായ്കള്‍ നല്‍കാറുള്ളതെന്നും ജനിതകമാറ്റം കാരണം ഇത്തരം പ്രതിഭാസമുണ്ടാവാമെന്നും കൃഷി അസി. ഡയറക്ടര്‍ പ്രകാശന്‍ പുത്തന്‍ മഠത്തില്‍ പറയുന്നു.

Tags:    
News Summary - Coconut like dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.