കു​റ്റ്യാ​ടി തെ​ങ്ങ്

മംഗലം കേരകർഷക ഫെഡറേഷന് 20 ലക്ഷം രൂപയുടെ കേന്ദ്രസഹായം

തിരൂർ: മംഗലം പഞ്ചായത്തിലെ കർഷകരുടെ കൂട്ടായ്മയായി 14 വർഷം മുമ്പ് രൂപവത്കരിച്ച മംഗലം കേരകർഷക ഫെഡറേഷൻ ഓഫ് കോക്കനറ്റ് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിക്ക് കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സി.ഡി.ബി) സമഗ്ര നാളികേര വികസന പദ്ധതിയായ പി.ഐ.സി.സി.എസ് പ്രകാരം രണ്ടാം ഘട്ടമായി 20 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.

ഫെഡറേഷന്റെ കീഴിലുള്ള ചേന്നര ക്ലസ്റ്ററിലെ 449 കർഷകർക്ക് ജൈവ-രാസവളങ്ങളും ഇടവിളകൾക്കാവശ്യമായ വിത്തുകളും വിതരണം ചെയ്യുന്നതിനാണ് തുക വിനിയോഗിക്കുക. ആദ്യഘട്ടമായി 2026 മാർച്ചിൽ 20 ലക്ഷം രൂപ ലഭിച്ചിരുന്നു.

വേപ്പിൻപിണ്ണാക്ക്, പൊട്ടാഷ്, ബോറാക്സ്, മഗ്നീഷ്യം സൾഫേറ്റ്, സിങ്ക് സൾഫേറ്റ്, ഡോളോമൈറ്റ് തുടങ്ങിയ വളങ്ങൾക്കൊപ്പം നേന്ത്രവാഴ, മഞ്ഞൾ, പയർ എന്നിവയുടെ വിത്തുകളും കർഷകർക്ക് വിതരണം ചെയ്യും.

രണ്ടാംഘട്ട വിതരണം ആഗസ്റ്റ് ആദ്യവാരത്തോടെ പൂർത്തിയാക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികളായ കെ.കെ. മുഹമ്മദലി, ഇബ്രാഹിം ചേന്നര, വി.വി. ഗോപിനാഥ് എന്നിവർ അറിയിച്ചു. ഫെഡറേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിക്കുന്ന പച്ചത്തേങ്ങ സംഭരണ കേന്ദ്രവും രണ്ടുവർഷമായി പ്രവർത്തിക്കുന്ന ജൈവ-രാസവള വിതരണ കേന്ദ്രവും കർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

Tags:    
News Summary - Central assistance of Rs. 20 lakhs to Mangalam Kera Farmers Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.