വീട്ടുവളപ്പിൽ ജൈവകൃഷിയൊരുക്കാൻ സഹായം

തൃശൂർ: അഞ്ചുസെേൻറാ അതിൽകൂടുതലുള്ള വീട്ടുപറമ്പിൽ ജൈവകൃഷിയൊരുക്കാനുള്ള പദ്ധതിയുമായി കൃഷി വകുപ്പ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന കൃഷിവകുപ്പ് മണ്ണിനെ ജൈവമാക്കാനും ജൈവ ഉൽപന്നങ്ങൾ സർക്കാരിെൻറ സർട്ടിഫിക്കറ്റോടെ വിൽക്കാനുള്ള സാഹചര്യമൊരുക്കുന്നത്.

ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരോ, ഇപ്പോൾ ജൈവകൃഷിയല്ലെങ്കിലും ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവരോ, തങ്ങളുടെ കൃഷിയിടത്തിെൻറ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ജൈവകൃഷി രീതിയിലേയ്ക്ക് മാറ്റാൻ താല്പര്യമുള്ളവർക്കായാണ് പദ്ധതി ഉപയോഗപ്പെടുത്താനാകുക. താൽപര്യമുള്ളവർക്ക് ജൂൺ അഞ്ച് വരെ അടുത്തുള്ള കൃഷിഭവൻ മുഖേന അപേക്ഷിക്കാം.

ആദ്യപടിയായി ഓൺലൈൻ രജിസ്ട്രഷൻ നടത്തേണ്ടതുണ്ട്. മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ആദ്യ വർഷം ബോധവൽകരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ പദ്ധതി വിപുലമാക്കും. പദ്ധതിയിൽ ചേരുന്നവർക്ക് കൃഷി വകുപ്പിെൻറ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Assistance for organic farming in the backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.