കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെ  കീടനാശിനി വില്‍പന വ്യാപകം

കോഴിക്കോട്: വയനാട് ജില്ലയില്‍ കീടനാശിനികള്‍ കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെ വ്യാപകമായി വില്‍ക്കുന്നതായും  കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതായും  കൃഷി വകുപ്പ് പ്രത്യേക സംഘത്തിന്‍െറ പരിശോധനയില്‍ കണ്ടത്തെി. കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം രൂപവത്കരിച്ച മേഖല സ്പെഷല്‍ സ്ക്വാഡ് വയനാട്, കോഴിക്കോട് ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടത്തെല്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട് ജില്ലയില്‍ അഗ്രോ പ്ളാന്‍േറഷന്‍ ഏജന്‍സീസ്, കിസാന്‍ എക്സല്‍ പ്രൈവറ്റ് ലിമിറ്റഡ്, വയനാട് ജില്ലയില്‍ കര്‍ഷക അഗ്രോ സര്‍വിസ് സെന്‍റര്‍-വൈത്തിരി, ന്യൂ പ്ളാന്‍േറഴ്സ്-സുല്‍ത്താന്‍ ബത്തേരി, മടായിക്കല്‍ ട്രേഡേഴ്സ് കല്‍പറ്റ, കൃഷിമിത്ര ഏജന്‍സീസ് -അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

 ചിലയിടങ്ങളില്‍ വളം, കീടനാശിനി വില്‍പന  ലൈസന്‍സുകളുടെ കാലാവധി അവസാനിച്ചതായും അവ പുതുക്കാതെ വില്‍പന തുടരുന്നതായും ലൈസന്‍സില്‍ കാണിച്ച കെട്ടിട നമ്പറില്‍ വ്യത്യാസമുള്ളതായും കണ്ടത്തെി. സ്റ്റോക് രജിസ്റ്ററില്‍ കൃത്യതയില്ലായ്മ, കാഷ് ബില്‍  ഫോറത്തില്‍ സൂക്ഷിക്കാത്തത് തുടങ്ങിയ കുറ്റങ്ങളും ഇന്‍സെക്ടിസൈഡ് ആക്ട് 1968 റൂള്‍ 30 പ്രകാരം ശിക്ഷാര്‍ഹമായ പിഴവുകളും കണ്ടത്തെി. 

നിയമപ്രകാരമല്ലാത്ത സ്ഥാപനങ്ങള്‍ രാസവള, കീടനാശിനികളുടെ വില്‍പന  നടത്തുന്നതായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുന്നതായും 1985ലെ രാസവള നിയന്ത്രണ ഉത്തരവ് പരിധിയില്‍പെടുത്തിയ എല്ലുപൊടി ലൈസന്‍സില്ലാതെ വ്യാപകമായി വില്‍ക്കുന്നതായും കണ്ടത്തെി. ചില്ലറ വില്‍പനക്കുള്ള ലൈസന്‍സില്‍ മൊത്ത വ്യാപാരം നടത്തുന്നതായും കണ്ടു. ഇവയെല്ലാം കണക്കിലെടുത്ത് വിവിധ സ്ഥാപനങ്ങളില്‍ രാസവള-കീടനാശിനികളുടെ വില്‍പന 30 ദിവസം നിരോധിച്ച് റീജനല്‍ സ്ക്വാഡ്  ഉത്തരവായി.  അതിനു ശേഷം വീണ്ടും പരിശോധന നടത്തി ന്യൂനത പരിഹരിക്കാത്തപക്ഷം ഡിപ്പോകള്‍ സ്ഥിരമായി അടക്കുന്നതുള്‍പ്പെടെ കര്‍ശന പടപടി സ്വീകരിക്കും. പരിശോധനയില്‍ പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ ആന്‍റ് ടി) ലിസ മാത്യു, തൃശൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ ആന്‍റ് ടി) എന്‍. ജയശ്രീ, തൃശൂര്‍ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഷാജന്‍ മാത്യു, കോഴിക്കോട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി.ആര്‍. ഷാജി എന്നിവര്‍ പങ്കെടുത്തു.
 
Tags:    
News Summary - pesticides kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.