ഇനി പോഷകാഹാര തോട്ടം നിർമിക്കാം

സ്​ത്രീകളുടെയും കുട്ടികളുടെയും വിളർച്ചയും പോഷകക്കുറവും കേരളത്തിൽ കൂടുതലാണ്​. ഇതിന് പരിഹാരമാണ് പോഷകാഹാരത്തോട്ടങ്ങൾ. ഇപ്പോൾ വീടുകളോടനുബന്ധിച്ച് വിവിധതരം കൃഷികൾ വ്യാപകമാണ്​. വീടുകളിലെ അടുക്കളത്തോട്ടങ്ങൾ പോഷകാഹാര തോട്ടങ്ങൾ ആക്കിയാൽ മതി. കാലാവസ്ഥാ പ്രശ്​നങ്ങളാലുള്ള വിലവർധന, വിതരണരംഗത്തെ സ്​തംഭനാവസ്ഥ തുടങ്ങിയവ നേരിടാൻ ഇതു​ സഹായിക്കും.

ഇലവർഗങ്ങൾ, ചെറു ഫലവർഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയുള്ള പോഷകാഹാരത്തോട്ടങ്ങൾ കുറഞ്ഞ സ്ഥലത്തും ഉണ്ടാക്കിയെടുക്കാം. പോഷകസമ്പുഷ്​ടമായ വിളകളാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. പരമ്പരാഗത വിളകൾക്ക് മുൻഗണന നൽകാം. ഹ്രസ്വകാല വിളകളും ദീർഘകാല വിളകളും തരംതിരിച്ച് ഈ തോട്ടങ്ങളിൽ നടാം. പപ്പായ, മുരിങ്ങ, കറിവേപ്പ്, പയർ, നെല്ലിക്ക, ചെറുനാരങ്ങ, പേരക്ക തുടങ്ങിയവ നിർബന്ധമായും ഉൾപ്പെടുത്തണം.

വെള്ളരി വർഗവും ഇലവർഗങ്ങളും പച്ചക്കറികളും വാർഷിക വിളകൾ ആയി ഉൾപ്പെടുത്താം. തോട്ടത്തിന്‍റെ മറ്റൊരു ഭാഗം ദീർഘകാല വിളകൾക്കായും മാറ്റി​ക്കൊം. അടുക്കള മാലിന്യങ്ങൾ ജൈവവളങ്ങൾ ആക്കാം. സ്ഥലം ഇല്ലാത്ത ഇടങ്ങളിൽ പൈപ്പ് കമ്പോസ്റ്റ്​, വലിയ ഡ്രം ഉപയോഗിച്ചുള്ള സംവിധാനം എന്നിവയും ഉപയോഗിക്കാം. നിലമൊരുക്കുന്ന സമയത്ത് ആവശ്യമായ ജൈവവളം മണ്ണിൽ അലിഞ്ഞുചേരുന്ന വിധത്തിൽ ചേർക്കണം. സമയമെടുത്തു തന്നെ ഇതു തയാറാക്കണം.

സ്ഥലം ഉള്ളവർക്കും ഇല്ലാത്തവർക്കും തോട്ടങ്ങൾ ഒരുക്കി കൃഷി ചെയ്യാം. അതിരിൽ വേലി ഉണ്ടെങ്കിൽ പടരുന്ന വിളകൾ അതിൽ വളർത്താനാവും. പന്തലുകെട്ടിയും വല കെട്ടിയും വളർത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. 

Tags:    
News Summary - farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.