വയലേലകളെ സ്നേഹിച്ച് ഒരു ജീവിതം

പുതുശേരിക്കടവ്: നെൽകൃഷി എന്നാൽ കാളേരി അഹ്​മദിന്​ ആവേശമാണ്​. എല്ലാ വയലുകളും സ്വന്തംപോലെ കാണുന്ന കർഷകൻ. ഏക്കർ കണക്കിന് വയലിൽ കൃഷിയിറക്കാൻ കർഷകരെ സഹായിക്കുന്നുണ്ട്​ കുറുമ്പാല സ്വദേശിയായ ഈ അറുപത്തഞ്ചുകാരൻ. മാത്രമല്ല, കൃഷിക്ക്​ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പ്രദേശത്ത് 50 ഏക്കറോളം നെൽകൃഷി ഇദ്ദേഹത്തി​െൻറ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്.

കുറുമ്പാല, പുതുശേരിക്കടവ് ഭാഗത്ത് നിരവധി ഏക്കർ വയലുകൾ ഇതരജില്ലക്കാരുടേതാണ്. കുറെ വർഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലം നെൽകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പാട്ടത്തിന് തരപ്പെടുത്തി കൊടുക്കും. വിത്തിടുന്നത് മുതൽ കൊയ്ത്ത് വരെയുള്ള മേൽനോട്ടം അഹ്​മദ്​ വഹിക്കും.

കുടുംബശ്രീ, വ്യക്തികൾ തുടങ്ങിയ നിരവധി പേരുടെ നെൽകൃഷി നോക്കി നടത്തുന്നുണ്ട്. കൃഷിയിറക്കാതിരുന്ന പ്രദേശവാസികളുടെ സ്ഥലം ഇദ്ദേഹം പാട്ടത്തിന് കൃഷി ചെയ്യുന്നുണ്ട്.

സ്വന്തമായി കൃഷി ചെയ്യുമ്പോൾ നഷ്​ടം വരാറുണ്ട്. എന്നാലും കൃഷിയെന്നാൽ പിന്നെ ഒന്നും നോക്കാറില്ല. നല്ല അരി ലഭിക്കും എന്നതാണ്​ കൃഷി തുടരാൻ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - A life of loving the fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.