റബറിന്‍െറ രോഗനിര്‍ണയത്തിന് ഇനി വാട്ട്സ് ആപ്പും

കോട്ടയം: റബര്‍മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളുടെ പ്രതിവിധി അറിയാന്‍ ഇനി വാട്ട്സ് ആപ്പിലൂടെ ബന്ധപ്പെടാം. സേവനത്തിന്‍െറ ഉദ്ഘാടനം റബര്‍ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാര്‍ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. കേന്ദ്രം ഡയറക്ടര്‍ ഡോ. ജയിംസ് ജേക്കബ്, ജോ. പ്രൊഡക്ഷന്‍ കമീഷണര്‍ വി. മോഹനന്‍, ഡെപ്യൂട്ടി കമീഷണര്‍ പി.കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. കുറുങ്കണ്ണി റബറുല്‍പാദകസംഘം പ്രസിഡന്‍റ് വി.എന്‍. കൃഷ്ണപിള്ള അയച്ച ആദ്യ സന്ദേശത്തിന് ഗവേഷണകേന്ദ്രം ജോ. ഡയറക്ടര്‍ സാബു പി. ഇടിക്കുള മറുപടി നല്‍കി. റബറിനെ ബാധിക്കുന്ന എല്ലാ രോഗ-കീട ബാധകളും യഥാസമയം തിരിച്ചറിയുന്നതിനും പ്രതിവിധി മനസ്സിലാക്കി തോട്ടങ്ങളില്‍ നടപ്പാക്കുന്നതിനുമാണ് വാട്ട്സ് ആപ് സേവനം ലഭ്യമാക്കുന്നത്. റബര്‍മരങ്ങളെ ബാധിക്കുന്ന രോഗകീടങ്ങളെ തിരിച്ചറിയാന്‍ കര്‍ഷകര്‍ക്ക് സ്വയം കഴിയുന്നില്ളെങ്കില്‍ രോഗവിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം മൊബൈല്‍ ഫോണില്‍നിന്ന് വാട്ട്സ് ആപ്പിലൂടെ അയച്ചാല്‍ ഗവേഷണകേന്ദ്രത്തിലെ വിദഗ്ധര്‍ പ്രതിവിധി നിര്‍ദേശിക്കും. വാട്ട്സ് ആപ് മൊബൈല്‍ നമ്പര്‍ 9496333117.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.