ഹ്യുണ്ടായ് സൗജന്യ മഴക്കാല പരിശോധനാ ക്യാമ്പ് തുടങ്ങി

ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യാ ലിമിറ്റഡിന്‍െറ സൗജന്യ മഴക്കാല പരിശോധനാ ക്യാമ്പുകള്‍ തുടങ്ങി. ആഗസ്റ്റ് 30നകം ഹ്യുണ്ടായ് അംഗീകൃത ഡീലര്‍മാരുടെ ചുമതലയില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. 22 പോയിന്‍റുകള്‍ ഉള്‍പ്പെട്ട സൗജന്യ പരിശോധനയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജനറല്‍ ക്ളീനിംഗിനും കാര്‍വാഷിനുമൊപ്പം ഓയില്‍ ലെവലും ചോര്‍ച്ചയും ക്യാമ്പില്‍ പരിശോധിക്കും. ബ്രേക്ക്, സ്റ്റിയറിംഗ്, ക്ളച്ച്, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, ടയര്‍, വിന്‍ഡ്ഷീല്‍ഡ് വാഷര്‍,വൈപ്പര്‍ ബ്ളേഡ് എന്നിവയും പരിശോധിക്കും.  മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പാക്കി ഉപയോക്താക്കളുമായുള്ള ബന്ധം ശക്തമാക്കുകയാണ് മഴക്കാല പരിശോധനാ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യ സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് രാകേഷ് ശ്രീവാസ്തവ പത്ര കുറിപ്പില്‍ അറിയിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.