കാറുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ ബൈക്കുകള്‍ക്കും തിരിച്ചുവിളി. കെ.ടി.എം ഡ്യൂക്ക് 390 ബൈക്കുകളാണ് നിര്‍മാണത്തില്‍ പിഴവ് കണ്ടതിനെ തുടര്‍ന്ന് തിരിച്ചുവിളിക്കുന്നത്. ഗിയര്‍ബോക്സില്‍ നിന്ന് പിന്‍വശത്തെ ചക്രത്തിലേക്കുള്ള ഭാഗത്തെ സ്പ്രോക്കറ്റ് ലോക്കിംഗ് പ്ളേറ്റിനാണ് തകരാറ് കണ്ടത്. അധിക ദൂരം ഓടുമ്പോള്‍ അലൈന്‍മെന്‍റ് തെറ്റി ചെയിനിന് തകരാറ് ഉണ്ടാകാന്‍ കാരണമാക്കുന്നതാണ് ഈ പ്രശ്നം. ഇതുമൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചിന് മുമ്പ് നിര്‍മിച്ച വാഹനങ്ങളിലാണ് പ്രശ്നം കണ്ടത്തെിയത്. ഇതിന് ശേഷമുള്ളവയില്‍ ഇത് പരിഹരിച്ചിരുന്നു. മാര്‍ച്ചിന് മുമ്പ് നിര്‍മിച്ച ബൈക്കുകള്‍ സര്‍വീസ് സെന്‍ററിലത്തെിച്ച് തകരാര്‍ ഇല്ളെന്ന് ഉറപ്പാക്കണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. തകരാര്‍ ഉള്ളവ അറ്റകുറ്റപ്പണി നടത്താന്‍ 30 മിനിറ്റ് സമയം മാത്രമേ എടുക്കൂ.
ആസ്ത്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെ.ടി.എം ബജാജുമായി ചേര്‍ന്ന് 2007ലാണ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയിലേക്ക് കടന്നുവരുന്നത്. നേക്കഡ് ബൈക്ക് സീരീസിലെ കെ.ടി.എം 200ഉം കെ.ടി.എം 390യുമാണ് ഇന്ത്യന്‍ വിപണിയിലുള്ള മോഡലുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.