വിലകുറഞ്ഞ എക്സ് ഫൈവുമായി ബീമര്‍

ബി.എം.ഡബ്ളുവിന്‍െറ അഭിമാനമാണ് എക്സ് ഫൈവ് എന്ന എസ്.യു.വി. ഈയടുത്ത് പരിഷ്കരിച്ച എക്സ് ഫൈവ് പുറത്തിറക്കിയിരുന്നു. 71 ലക്ഷമായിരുന്നു എക്സ്.ഫൈവ് 30d എന്ന മോഡലിന് ഡല്‍ഹി എക്സ് ഷോറും വില. ഇപ്പോഴിതാ കുറഞ്ഞ വിലക്ക് എക്സ് ഫൈവ് എക്സ്പെഡിഷന്‍ എന്ന മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 65 ലക്ഷമാണ് വില. വിലക്കുറവിനനുസരിച്ച് ചില മാറ്റങ്ങളും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്.   മൂന്നാം നിര സീറ്റുകള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നതാണ്  മാറ്റങ്ങളില്‍ പ്രധാനം. അഡാപ്റ്റീവ് എല്‍.ഇ.ഡി ഹെഡ് ലൈറ്റിന് പകരം ബൈ സെനന്‍ ഹെഡ് ലാംമ്പുകള്‍,സ്റ്റെപ് ട്രോണിക് സ്പോര്‍ട്ട് ഗിയര്‍ ബോക്സിന് എകരം സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബാക്സ് തുടങ്ങിയ മാറ്റങ്ങളുമുണ്ട്. മ്യൂസിക് സിസ്റ്റത്തിലെ 16 സ്പീക്കറുകള്‍ ഒഴിവാക്കി 9 എണ്ണമാക്കി. പുറത്തുമുണ്ട് ചില കുറക്കലുകള്‍. കിഡ്നി ഗ്രില്ലിലെയും ബമ്പറുകളിലെയും ടൈറ്റാനിയം ഫിനിഷ് ഒഴിവാക്കി. പിന്നിലെ മാറ്റ് സില്‍വര്‍ ഫിനിഷും നീക്കിയിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.