കിയവ്: ഫെബ്രുവരി 24 മുതൽ റഷ്യൻ അധിനിവേശത്തിന്റെ ദുരിതത്തിലാണ് യുക്രെയ്ൻ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയേയാണ് യുക്രെയ്ൻ അഭിമുഖീകരിക്കുന്നത്. റഷ്യയെ പ്രതിരോധിക്കാൻ പൗരൻമാർക്ക് ആയുധം നൽകാനുള്ള യുക്രെയ്ൻ പ്രസിഡന്റിന്റെ തീരുമാനം തിരിച്ചടിയായെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
യുക്രെയ്നിലുള്ള എഴുത്തുകാരനായ ഗോൺസാലോ ലിറയാണ് ഇത്തരമൊരു വാദം ഉന്നയിച്ചത്. ക്രിമിനലുകളായ പല യുക്രെയ്ൻ പൗരൻമാർക്കും ആയുധം ലഭിച്ചതോടെ മോഷണവും ബലാത്സംഗങ്ങളും എല്ലാതരത്തിലുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുകയാണെന്ന് ലിറ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
കഴിഞ്ഞ ദിവസം യുക്രെയ്ൻ നഗരമായ കിയവിലുണ്ടായ വെടിവെപ്പിന് പിന്നിൽ റഷ്യൻ സൈന്യമല്ലെന്നും ഇദ്ദേഹം ആരോപിച്ചു. ഇതിന് പിന്നിൽ യുക്രെയ്നിലെ തന്നെ വിവിധ സംഘങ്ങളാകാമെന്നാണ് ലിറയുടെ അനുമാനം.
പുതുതായി ലഭിച്ച ആയുധങ്ങൾ ഉപയോഗിച്ച് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാണ് സംഘങ്ങളുടെ ശ്രമം. റഷ്യയുമായി ഏറ്റുമുട്ടുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് വലിയ പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇവർ. ഇത് യുക്രെയ്ൻ ജനങ്ങളെയാണ് ബാധിക്കുന്നത്. സെലൻസ്കിയുടെ നേതൃത്വത്തിലുള്ള സർക്കാർ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജയിൽപുള്ളികൾക്ക് യുക്രെയ്ൻ ആയുധം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.