ന്യൂഡൽഹി: യു.എസ് സമാധാനപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലോദമിർ സെലൻസ്കി. ഡോണൾഡ് ട്രംപിന്റെ ദൂതൻ സ്‍റ്റീവ് വിറ്റ്കോഫുമായും മരുമകൻ ജാർദ് കുഷ്നറുമായും താൻ ഫോണിൽ സംസാരിച്ചുവെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും സെലൻസ്കി പറഞ്ഞു.
റഷ്യയുമായി കരാറുണ്ടാക്കി യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിലാണ് ചർച്ചകൾ നടന്നത്. ഇനിയും യു.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സെലൻസ്കി പറഞ്ഞു. റഷ്യയുമായി കരാറിലെത്താനായി തുടർച്ചയായ മൂന്നാം ദിവസമാണ് ചർച്ചകൾ നടക്കുന്നത്. ഉറച്ച വിശ്വാസത്തോടെ അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പങ്കാളികളാവുകയാണ്. വിവിധ വശങ്ങളെ കുറിച്ച് യു.എസുമായി ചർച്ച ചെയ്തു. ഈ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് ശ്രമമെന്ന് സെലൻസ്കി എക്സിൽ കുറിച്ചു.
അതേസമയം, വ്യാഴാഴ്ച യുക്രെയ്നെ ലക്ഷ്യമിട്ട് റഷ്യ വ്യാപകമായി ഡ്രോണാക്രമണം നടത്തിയിരുന്നു. 137 ഡ്രോണുകൾ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന ആരോപിച്ചു.
റഷ്യൻ തുറമുഖത്തെയും എണ്ണ ശുദ്ധീകരണശാലയെയും ലക്ഷ്യംവെച്ച് യുക്രെയ്നും ആക്രമണം നടത്തുന്നതായി റിപ്പോർട്ടുണ്ട്. യുക്രെയ്ന്റെ 85 ഡ്രോണുകൾ തകർത്തതായി റഷ്യയും അവകാശപ്പെട്ടു. യു.എസ് മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.