ഈ 'മത്തൻ' വാങ്ങാൻ വീട്​ വിൽക്കേണ്ടി വരും; യുബാരി മെലന്‍റെ വിലകേട്ട്​ ഞെട്ടി ലോകം

മത്തൻ വിഭാഗത്തിൽപ്പെട്ട പച്ചക്കറികളും പഴങ്ങളും നമ്മുക്ക്​ സുപരിചിതമാണ്​. 20 രൂപ മുതൽ കിട്ടുന്ന​ തണ്ണിമത്തനും മത്തങ്ങയും ഷമാമുമൊക്കെ എല്ലാവർക്കും സുപരിചിതമാണ്​.

എന്നാൽ ഈ മത്തൻ കൂട്ടത്തിലൊരാളുണ്ട്​. പേര്​ യുബാരി, നാട്​ ജപ്പാൻ. നമ്മു​െട ഷമാമിനോട്​ എറെ സാമ്യമുണ്ടെങ്കിലും ആൾ വേറെ ലെവലാണ്​. 20 രൂപക്ക് നമ്മുക്ക്​ മാർക്കറ്റിൽ ​ മത്തൻ കിട്ടു​േമ്പാൾ ഇവന്‍റെ വില കേട്ടാൽ ഞെട്ടും. രുചിയറിയണമെങ്കിൽ ചിലപ്പോൾ ലോണെടുക്കേണ്ടി വരും. സീസണായാൽ റോഡരികിലെല്ലാം തണ്ണിമത്തങ്ങയൊക്കെ കൂട്ടിയിട്ട്​ വിൽക്കുന്നത്​ പോലെയൊന്നുമല്ല യുബാരിയുടെ കച്ചവടം.


ജപ്പാനിലെ ഹൊക്കായിഡോയിലുള്ള യുബാരി എന്ന പ്രദേശത്താണ്​ ഈ മത്തൻ വളരുന്നത്​, അങ്ങനെയാണിതിന്​ ആ പേര്​ വന്നത്​. ലോകത്ത്​ മറ്റൊരു മണ്ണിലും യുബാരി വളരില്ല​ത്രെ. അതാണ്​ ഈ പഴത്തിന്‍റെ ഡിമാന്‍ഡിന്​ കാരണം.

ഒരു കിലോയ്ക്ക് 20 ലക്ഷം രൂപ വരെയാണ്​ വില. ഒരു വീട്​ വെക്കേണ്ട പണം വേണ്ടി വരും യുബാരിയുടെ രുചിയറിയാൻ. അങ്ങനെയാണ്​ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പഴം എന്ന വിളിപ്പേരും യുബാരി മെലണിന്​ കിട്ടിയത്​.


 യുബാരിയിലാണ്​ ഇത്​ കൃഷിചെയ്യു​ന്നതെങ്കിലും അവിടത്തെ സാധാരണ കടകളിലോ, സൂപ്പർ മാർക്കറ്റുകളിലോ ഒന്നും ഈ പഴം വാങ്ങാൻ കിട്ടില്ല. ​ പ്രത്യേക സ്റ്റോറുകൾ വഴിയാണ്​ ഇവയുടെ വിൽപന. പ്ര​േത്യക പരിഗണന ലഭിക്കുന്നതിനാൽ യുബാരി കിങ്​ എന്നൊരു പേരും ഈ മത്തനുണ്ട്​. അതി സമ്പന്നർ മാത്രമാണ്​ ഈ പഴം വാങ്ങാനെത്തുന്നത്​.

പൂർണവളർച്ചയെത്താൻ നൂറ്​ ദിവസമെടുക്കുന്ന യുബാരി മെലൺ ​പ്രത്യേക ഗ്രീൻ ഹൗസിലാണ്​ കൃഷി ചെയ്യുന്നത്​. ഏത് സമയത്തും കായ്​ഫ ലമുണ്ടാവുമെന്നതാണ്​ യുബാരിയുടെ മറ്റൊരു പ്രത്യേകത. ഒരു വിളവിൽ തന്നെ ​ലക്ഷങ്ങൾ വിലയായി ലഭിക്കുന്നതിനാൽ കർഷകർ പ്രത്യേക പരിഗണന നൽകിയാണിതിനെ വളർത്തിയെടുക്കുന്നത്​. 2019 ൽ ഇത്തരത്തിൽ വിളവെടുത്ത ഒരു ​േജാഡി യുബാരി മെലൻ 31.6 ലക്ഷം രൂപക്കാണ്​ വിറ്റത്​.

Full View

Tags:    
News Summary - Yubari Melon: The Fruit From Japan Is Said To Be 'World's Most Expensive'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.