ജറൂസലം: പുരാതന ജറൂസലം നഗരത്തിന് ചുറ്റുമുള്ള നെടുനീളൻ മതിൽ കണ്ടെത്തി പുരാവസ്തു ഗവേഷകർ. പരസ്പരം പോരടിച്ചിരുന്ന നാട്ടുരാജ്യങ്ങൾ തമ്മിൽ 2100 വർഷം മുമ്പുണ്ടാക്കിയ വെടിനിർത്തലിന്റെ തെളിവുകൂടിയാകാം ഇതെന്നാണ് അനുമാനം.
കഴിഞ്ഞ ആഴ്ചയാണ് പുരാവസ്തുഗവേഷകർ മതിലിന്റെ അടിത്തറക്ക് പിന്നാലെയുള്ള ഭാഗങ്ങൾ കണ്ടെത്തിയത്.
ഹസ്മോനിയൻ ഭരണകൂടത്തിന്റെ കാലത്ത് നഗരത്തിന് സംരക്ഷണം തീർത്ത മതിലാണിത്. യഹൂദ പോരാളികൾ ബി.സി രണ്ടാംനൂറ്റാണ്ടിൽ അധിനിവേശ ശക്തികളിൽ നിന്ന് ജറൂസലം ക്ഷേത്രം മോചിപ്പിച്ച് പുനഃസമർപ്പണം നടത്തിയതിന്റെ സ്മരണ പുതുക്കുന്ന ‘ഹനുക്ക’ സംഭവം നടക്കുന്നത് ഇതേ കാലത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.