ഓസ്ലോ: സമാധാന നൊബേൽ പുരസ്കാര ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ ഓസ്‍ലോയിൽ ബുധനാഴ്ച നടന്ന പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുത്തില്ല. പകരം, മകൾ അന കൊരിന സോസയാണ് പുരസ്കാരം സ്വീകരിച്ചത്. 11 മാസം മുമ്പാണ് മചാഡോ അവസാനം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. വെനിസ്വേലയുടെ തലസ്ഥാനമായ കറാക്കസിൽ ജനുവരി ഒമ്പതിന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത മചാഡോ നിലവിൽ ഒളിവിലാണ്.
ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും അവർ ഓസ്ലോയിൽ എത്തിയിരുന്നെന്നാണ് റിപ്പോർട്ട്. അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, എക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവ, പാനമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ, പരഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന തുടങ്ങിയ ലാറ്റിനമേരിക്കൻ നേതാക്കൾ മചാഡോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൊബേൽ പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുത്തു.
വെനിസ്വേലയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടം പരിഗണിച്ചാണ് 58കാരിയായ മചാഡോക്ക് 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.