യമനിൽ പ്രധാനമന്ത്രിയെ പുറത്താക്കി

സൻആ: യമനിൽ പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക് സഈദിനെ പുറത്താക്കി പ്രസിഡൻഷ്യൽ കൗൺസിലിന്റെ അപ്രതീക്ഷിത നീക്കം. സൗദി അറേബ്യയുമായി അടുപ്പമുള്ള വിദേശകാര്യ മന്ത്രി അഹമ്മദ് അവദ് ബിൻ മുബാറക്കിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം, ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് യമനിലെ ഭരണമാറ്റം.

2018 മുതൽ യെമൻ പ്രധാനമന്ത്രിയായിരുന്നു മഈൻ അബ്ദുൾമാലിക് സഈദ്. സ്ഥാനചലനത്തിന് പിന്നിലെ കാരണം കൗൺസിൽ വ്യക്തമാക്കിയിട്ടില്ല. 2014ൽ ഹൂതികൾ തലസ്ഥാനമായ സൻആയും വടക്കൻ ഭൂരിഭാഗവും കീഴടക്കിയപ്പോൾ മുതൽ യമൻ ആഭ്യന്തര സംഘർഷത്തിലാണ്.

Tags:    
News Summary - Yemen's Prime Minister Maeen Abdulmalik Saeed sacked by presidential council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.