സ്റ്റോക്ഹോം: ആഗോള സൈനികച്ചെലവ് തുടർച്ചയായ എട്ടാം വർഷവും കുതിച്ചുയർന്നു. 2.24 ട്രില്യൺ ഡോളർ എന്ന എക്കാലത്തെയും ഉയർന്ന സൈനിക ചെലവാണ് കഴിഞ്ഞ വർഷമുണ്ടായതെന്ന് സ്വീഡനിൽ പ്രവർത്തിക്കുന്ന സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ 3.7 ശതമാനമാണ് ചെലവിലെ ഉയർച്ചയെങ്കിൽ യൂറോപ്പിൽ ഇത് 13 ശതമാനമാണ്. 30 വർഷത്തിനിടെ ആദ്യമായാണ് യൂറോപ്പിലെ പ്രതിരോച്ചെലവ് ഇത്രയുമധികം ഉയരുന്നത്.
യുക്രെയ്നുള്ള സഹായം, റഷ്യയിൽനിന്നുള്ള ഭീഷണിയക്കുറിച്ച് ഉയരുന്ന ആശങ്ക എന്നിവയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങൾ പ്രതിരോധച്ചെലവുയർത്താൻ കാരണം. കൂടുതൽ അരക്ഷിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് സൈനികച്ചെലവിലെ വർധനയെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ നാൻ ടിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.