യുക്രെയ്നിലെ കിയവിൽ റഷ‍്യ നടത്തിയ ആക്രമണത്തിൽ തകർന്ന താമസ സമുച്ചയം

യുക്രെയ്നിൽ റഷ‍്യന്‍ ആക്രമണം: മൂന്നുമരണം

കിയവ്: യുക്രെയ്ന്‍ തലസ്ഥാനമായ കിയവിൽ റഷ‍്യന്‍ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച അർധരാത്രി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റു.

ആക്രമണത്തിൽ തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ വൈദ്യുതിയും വെള്ളവും തടസ്സപ്പെട്ടു.കിയവിലെ വിവിധ ജില്ലകൾ ആക്രമണത്തിൽ തകർന്നതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിൽ ഡിനിപ്രൊ ജില്ലയിൽ ബഹുനില കെട്ടിടം തകർന്ന് തീപിടിത്തമുണ്ടായി.

പടിഞ്ഞാറന്‍ നഗരമായ ലിവിവിൽ നടന്ന ബാരിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനത്ത് തുടരുന്ന അതിശൈത്യം റഷ‍്യ മുതലെടുത്ത് ആക്രമണം നടത്തുകയാണെന്ന് യുക്രെയ്നിയന്‍ പ്രസിഡന്‍റ് വ്ലാദിമർ സെലന്‍സ്കി ആരോപിച്ചു.

Tags:    
News Summary - Russian attack in Ukraine: Three dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.