‘എൽനിനോ’ തിരിച്ചുവരുന്നു; 2023ൽ ലോകം അനുഭവിക്കാൻ പോകുന്നത് സമാനതകളില്ലാത്ത കൊടുംചൂട്

എൽനിനോ പ്രതിഭാസം തിരിച്ചുവരുമെന്ന് കരുതുന്ന 2023ൽ ലോകം അനുഭവിക്കാൻ പോകുന്നത് സമാനതകളില്ലാത്ത റെക്കോഡ് ചൂടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ വർഷമില്ലെങ്കിൽ അടുത്ത വർഷം അതുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ആഗോള താപനം കുറച്ച് പസഫിക് സമുദ്രത്തിൽ മൂന്നുവർഷം നിലനിന്ന ലാ നിന അവസാനിച്ച് എൽനിനോ വീണ്ടുമെത്തുന്നതാണ് ലോകത്തിന് അത്യുഷ്ണം സമ്മാനിക്കുക.

‘‘എൽനിനോ ആഗോള വ്യാപകമായി അന്തരീക്ഷ മർദം കുത്തനെ ഉയർത്തുന്നതാണ് പതിവ്. 2023ലാണോ 2024ലാണോ ഇത് സംഭവിക്കുകയെന്ന് അറിയില്ല’’- യൂറോപ്യൻ യൂനിയന്റെ കോപർനികസ് കാലാവസ്ഥ വ്യതിയാന സേവന വിഭാഗം ഡയറക്ടർ കാർലോ ബ്വേൻടെംപോ പറഞ്ഞു.

ആഗോള വ്യാപകമായി 2016 ആണ് നിലവിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. എൽ നിനോ പ്രതിഭാസത്തിന്റെ വലിയ സാന്നിധ്യമായിരുന്നു കാരണം. എന്നാൽ, അതില്ലാത്ത വർഷങ്ങളിലും ലോകം കടുത്ത ചൂടിന്റെ പിടിയിലായിട്ടുണ്ട്.

2016ന്റെ മാതൃക കണക്കാക്കിയാൽ ഈ വർഷം ചൂട് കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് ലണ്ടൻ ഗ്രാൻഥാം ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഫ്രഡറിക് ഓട്ടോ പറയുന്നു.

യൂറോപ് ഏറ്റവും ചൂടുള്ള വേനൽ അനുഭവിച്ചത് 2022ലാണ്. എന്നാൽ, ഇതേ വർഷമാണ് പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സമ്മാനിച്ച പ്രളയവും പേമാരിയുമുണ്ടാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും റിപ്പോർട്ട് ചെയ്യപ്പെട്ടു. വ്യാവസായിക കാലത്തേതിനെ അപേക്ഷിച്ച് 1.2 ഡിഗ്രി കൂടുതലാണ് ലോകത്ത് ശരാശരി താപ നിരക്ക്.

കാർബൺ വിഗിരണം കുറ​ക്കുമെന്ന് വ്യാവസായിക രാജ്യങ്ങൾ ഓരോ വർഷവും പ്രതിജ്ഞ പുതുക്കുന്നുണ്ടെങ്കിലും പുറന്തള്ളുന്ന കാർബൺ അളവ് കുത്തനെ ഉയരുന്നതും ആശങ്ക ഉണർത്തുന്നു. 

Tags:    
News Summary - World could face record temperatures in 2023 as El Nino returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.