ഗസ്സ സിറ്റി: ഒരു വർഷത്തിലേറെ നീണ്ട കൂട്ടനശീകരണത്തിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 4900 കോടി ഡോളറിന്റെ (4,25,773 കോടി രൂപ) നാശനഷ്ടമുണ്ടായതായി ലോകബാങ്ക് റിപ്പോർട്ട്. അടുത്ത 10 വർഷത്തിനിടെ പുനർനിർമാണത്തിന് 5320 കോടി ഡോളർ (4,62,268 കോടി രൂപ) എങ്കിലും വേണ്ടിവരുമെന്നും ഇതിൽ ഭവന നിർമാണത്തിന് മാത്രം 1520 കോടി ഡോളറാകുമെന്നും ലോകബാങ്കും യൂറോപ്യൻ യൂനിയനും വ്യക്തമാക്കുന്നു.
മൂന്നു വർഷത്തിനിടെ മാത്രം തുകയുടെ മൂന്നിലൊന്ന് അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കണം. 292,000 വീടുകൾ പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ മേഖലകളിലും വൻതുക വേണം. കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്തുവിട്ട ലോകബാങ്ക് റിപ്പോർട്ട് 1850 കോടി ഡോളറിന്റെ നാശനഷ്ടമാണ് കണക്കുകൂട്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.