ഒടുവിൽ ട്രംപിനും നൊബേൽ സമ്മാനമോ? 2026ലെ നൊബേൽ സമ്മാനത്തിന് 287 പേർ നോമിനേറ്റ് ചെയ്യപ്പെട്ടു

2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ഏകദേശം 287പേർ നോമിനേറ്റ് ചെയ്യപ്പെട്ടതായി നോർവീജിയൻ നൊബേൽ കമ്മറ്റി സെക്രട്ടറി പറഞ്ഞു. ഈ വർഷത്തെ നോമിനേഷനുകളിൽ 208 വ്യക്തികളും 79 സംഘടനകളുമാണ് ഉള്ളത്. ഈ വർഷം നിരവധി പുതിയ പേരുകൾ ചേർത്തതായി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർപ് വിക്കൻ പറഞ്ഞു. കൂടാതെ പട്ടികയിൽ ഓരോ വർഷം തോറും മാറ്റം വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ വർഷം നോമിനേറ്റ് ചെയ്യപ്പെട്ടവരിൽ ട്രംപും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ട്രംപിനെ നാമനിർദേശം ചെയ്തതായി കംബോഡിയ, ഇസ്രായേൽ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പൂർണ്ണ പട്ടിക രഹസ്യമായി തുടരുന്നുവെങ്കിലും, അവരെ നാമനിർദ്ദേശം ചെയ്ത നോർവീജിയൻ നിയമസഭാംഗം നടത്തിയ പരസ്യ വെളിപ്പെടുത്തലുകളിലൂടെ നിരവധി പേരുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ നർഗസ് മുഹമ്മദിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കമ്മിറ്റി ഈ കാലഘട്ടത്തിൽ സമാധാനം അനിവാര്യമാണെന്നും പറഞ്ഞു. 2026ലെ നോബൽ സമ്മാനം ഒക്ടോബർ 9 ന് പ്രഖ്യാപിക്കുകയും ഡിസംബർ 10ന് അവാർഡ് ദാന ചടങ്ങ് നടക്കുകയും ചെയ്യും. 

Tags:    
News Summary - will trump included in the nobel price nomination list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.