ഓസ്കറിൽ പ​ങ്കെടുക്കുന്നതിന് വിൽ സ്മിത്തിന് 10 വർഷം വിലക്ക്

വാഷിങ്ടൺ: ഹോളിവുഡ് ഫിലിം അക്കാദമിയുടെ പരിപാടികളിൽ നടൻ വിൽ സ്മിത്തിനെ വിലക്കി. അക്കാദമിയുടെ ഓസ്കർ പുരസ്കാരദാനം ഉൾപ്പടെയുള്ള ചടങ്ങുകളിൽ നിന്നാണ് വിൽ സ്മിത്തിനെ 10 വർഷത്തേക്ക് വിലക്കിയിരിക്കുന്നത്. ഓസ്കാർ പുരസ്കാരത്തിനിടെ കോമഡി താരം ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിലാണ് നടപടി.

നിരവധി വ്യക്തികളുടെ ഒരു വർഷത്തിന്റെ ശ്രമഫലമായാണ് ഓസ്കാർ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ​അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും ചീഫ് എക്സിക്യൂട്ടീവ് ഡാവൻ ഹഡ്സണും പ്രസ്താവനയിൽ പറഞ്ഞു. പരിപാടിക്കിടെ വിൽസ്മിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം അക്കാദമിയുടെ തീരുമാനം അംഗീകരിക്കുകയാണെന്ന് വിൽസ്മിത്ത് പറഞ്ഞു. ഏപ്രിൽ ഒന്നിന് വിൽസ്മിത്ത് അക്കാദമിയിൽ നിന്നും രാജിവെച്ചിരുന്നു. മാർച്ച് 27ന് ഓസ്കാർ പുരസ്കാരദാന ചടങ്ങിനിടെയാണ് കോമേഡിയൻ ക്രിസ് റോക്കിനെ വിൽസ്മിത്ത് മർദിച്ചത്. ഭാര്യയെ കുറിച്ചുള്ള ക്രിസിന്റെ പരാമർശത്തിൽ പ്രകോപിതനായാണ് സ്മിത്ത് വേദിയിലെത്തി അദ്ദേഹത്തിനെ തല്ലിയത്.

Tags:    
News Summary - Will Smith banned from attending Oscars for 10 years after slap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.