​മേഗൻ മാർക്കിൾ എലിസബത്ത് രാജ്ഞിയെ കാണാൻ എത്തിയില്ല; എന്തുകൊണ്ട്?

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണ വിവരമറിഞ്ഞ് യൂറോപ്യൻ ട്രിപ് റദ്ദാക്കുകയായിരുന്നു കൊച്ചുമകൻ ഹാരിയും കുടുംബവും. ഹാരി ഉടൻ തന്നെ ബ്രിട്ടനിലെത്തി. എന്നാൽ ഒരു വയസുകാരി ലില്ലിബെറ്റിനെയും മൂന്ന് വയസുള്ള ആർച്ചിയെയും കൊണ്ട് കാലിഫോർണിയയിലെ വീട്ടിലേക്ക് മടങ്ങാനായിരുന്നു മേഗന്റെ തീരുമാനം. സംസ്കാര ചടങ്ങുകൾ കഴിയുന്നത് വരെ ഹാരി യു.കെയിൽ തുടരുമെന്നാണ് റിപ്പോർട്ട്. എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഹാരി എത്തിയപ്പോൾ എല്ലാവരുടെയും ചോദ്യം മേഗൻ എവിടെ എന്നായിരുന്നു.

ചാൾസും വില്യമും അടക്കം രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും എത്തിയപ്പോഴും മേഗൻ മാത്രം ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധിക്കപ്പെട്ടു. രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ തന്നെ ഹാരി ലണ്ടനിൽ നിന്ന് സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലേക്ക് തിരിച്ചിരുന്നു. ഹാരിയെ കണ്ടവർ ഒപ്പം മേഗനെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചില പ്രത്യേക കാരണങ്ങളാൽ മേഗന് ലണ്ടനിൽ തന്നെ തുടരേണ്ടി വന്നുവെന്ന ഒഴുക്കൻ മറുപടി നൽകി ഹാരി ഒഴിഞ്ഞുമാറുകയായിരുന്നു. ഹാരിയുടെ ഭാര്യയായി ആരും തന്നെ അംഗീകരിച്ചിട്ടില്ല എന്നത് കൊണ്ടാണ് മേഗൻ രാജകുടുംബത്തിനൊപ്പം ചടങ്ങിൽ ചേരാത്തതെന്നാണ് റിപ്പോർട്ട്

ബ്രിട്ടീഷ് രാജകുടുംബത്തിലെ ചെറുമകൻ ഹാരി രാജകുമാരനെ വിവാഹം ചെയ്തത് മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് അമേരിക്കൻ നടിയായ മേഗൻ മാർക്കിൾ. വിവാഹത്തിന് ശേഷം രാജകുടുംബത്തിൽ നിന്ന് താൻ നേരിടേണ്ടി വന്ന ദുരവസ്ഥകളെ കുറിച്ചുള്ള മേഗന്റെ വെളിപ്പെടുത്തലുകൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബൈക്കിങ്ഹാം കൊട്ടാരത്തിൽ വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുവെന്നും മേഗൻ പറഞ്ഞിരുന്നു. തുടർന്ന് രാജപദവികൾ ഉപേക്ഷിച്ച് കൊട്ടാരം വിട്ട മേഗനും ഹാരിയും മക്കളായ ആര്‍ച്ചിക്കും ലില്ലിബെറ്റിനുമൊപ്പം കാലിഫോര്‍ണിയയിലെ മോന്റെസിറ്റോ നഗരത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.


Tags:    
News Summary - Why Meghan Markle might not attend Queen Elizabeth II's funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.