ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന

ന്യൂഡൽഹി: ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗിബർസീയുസ്. ഗസ്സയിൽ ഒരാളും സുരക്ഷിതരല്ലെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിനെ അദ്ദേഹം അറിയിച്ചു. ഗസ്സയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ് ഉള്ളത്. ഗസ്സയിൽ ഒക്ടോബർ ഏഴിന് ശേഷം ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ 250ഓളം ആക്രമണങ്ങളാണ് ഉണ്ടായത്. 100ഓളം യു.എൻ ആരോഗ്യപ്രവർത്തകർ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ 36 ആശുപത്രികളിൽ പകുതി​യിലേറെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ​പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ മൂന്നിൽ രണ്ടെണ്ണവും പ്രവർത്തനം നിർത്തി. പ്രവർത്തിക്കുന്ന ആശുപത്രികളിൽ താങ്ങാവുന്നതിലേറെ രോഗികളാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ളെ​ന്ന് ആ​രോ​പി​ച്ച് ഗ​സ്സ​യി​ലെ നാ​ല് ആ​ശു​പ​ത്രി​ക​ൾ ഇ​​സ്രാ​യേ​ൽ സേ​ന വളഞ്ഞിരുന്നു. അ​ൽ റ​ൻ​തീ​സി കു​ട്ടി​ക​ളു​ടെ ആ​​ശു​പ​ത്രി, അ​ൽ നാ​സ​ർ ആ​ശു​പ​ത്രി, സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യാ​ണ് ക​ര​സേ​ന വ​ള​ഞ്ഞ​ത്. ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ ശി​ഫ​ക്കു​നേ​രെ വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ അ​ഞ്ചു​ത​വ​ണ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ആ​ശു​പ​ത്രി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​നും ഇ​വി​ടെ അ​ഭ​യം തേ​ടി​യ​വ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യാ​നു​മാ​ണ് ഇ​സ്രാ​യേ​ൽ ശ്ര​മ​മെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ശ്റ​ഫ് അ​ൽ ഖു​ദ്റ ആ​രോ​പി​ച്ചു. ഗ​സ്സ​യി​ൽ ഇ​തു​വ​രെ 21 ആ​ശു​പ​ത്രി​ക​ൾ പൂ​ട്ടി. അ​ൽ ബു​റാ​ഖ് സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ ബോം​ബി​ങ്ങി​ൽ 50ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലും നി​ര​വ​ധി പേ​ർ മ​രി​ച്ചു. 4,506 കു​ട്ടി​ക​ള​ട​ക്കം ആ​കെ മ​ര​ണ​സം​ഖ്യ 11,078 ആ​യി.

Tags:    
News Summary - WHO chief says a child is killed every 10 minutes in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT