ചൈനയുടെ കോവിഡ്​ ​വാക്​സിന്​ അനുമതി നൽകി ലോകാരോഗ്യ സംഘടന

ബീജിങ്​: ചൈനയുടെ കോവിഡ്​ വാക്​സിനായ സിനോഫോമി​െൻറ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകി ലോകാരോഗ്യ സംഘടന. വാക്​സി​െൻറ രണ്ട്​ ഡോസുകൾ നൽകാനാണ്​ അനുമതി. ഇതോടെ ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന ആറാമത്തെ കോവിഡ്​ വാക്​സിനായി സിനോഫോം മാറി.

നേരത്തെ ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ, ആസ്​ട്ര സെനിക്ക തുടങ്ങിയ വാക്​സിനുകൾക്ക്​ ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. ഇന്ത്യയിലെ സിറം ഇൻസ്​റ്റിറ്റ്യുട്ട്​ ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ്​ വാക്​സിനും പ്രത്യേകമായി അനുമതി നൽകിയിരുന്നു. 18 വയസിന്​ മുകളിലുള്ളവർക്ക്​ രണ്ട്​ ഡോസ്​ സിനോഫോം വാക്​സിനാണ്​ നൽകുക. വാക്​സി​െൻറ കാര്യക്ഷമ​തയെ കുറിച്ച്​ ​സംഘടന പഠനം നടത്തിയിരുന്നു.

ലോകാരോഗ്യ സംഘടന അനുമതി നൽകുന്നതിന്​ മുമ്പ്​ തന്നെ നിരവധി രാജ്യങ്ങൾ സിനോഫോം വാക്​സിൻ ഉപയോഗിക്കുന്നുണ്ട്​. അതേസമയം, വാക്​സിനുകളുടെ പേറ്റൻറ്​ ഒഴിവാക്കണമെന്ന ആവശ്യം ആഗോളതലത്തിൽ കൂടുതൽ ശക്​തിയാർജിക്കുകയാണ്​.

Tags:    
News Summary - WHO Approves China's Sinopharm Covid Vaccine For Emergency Use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.