വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന താരിഫ് ചർച്ച ചെയ്ത് വൈറ്റ് ഹൗസ്. അമേരിക്കൻ മദ്യത്തിന് 150 ശതമാനവും കാർഷിക ഉൽപ്പന്നങ്ങൾക്ക് ശതമാനവും താരിഫ് ഏർപ്പെടുത്തുന്ന ഇന്ത്യൻ നയത്തെ അമേരിക്ക വിമർശിച്ചു. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്തുലിതവും സത്യസന്ധവുമായ വ്യാപാരത്തിനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് അമേരിക്കയെയും അവിടുത്തെ കഠിനാധ്വാനികളെയും വർഷങ്ങളായി കാനഡ ചതിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. അമേരിക്കൻ ജനതയ്ക്കും അവിടുത്തെ തൊഴിലാളികൾക്കുംമേൽ കാനഡ ചുമത്തുന്ന താരിഫ് നിരക്കുകൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
കാനഡയുടെ നിയുക്ത പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ട്രംപ് കൂടികാഴ്ച നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കരോലിൻ. കാനഡയെ വിമർശിച്ച കരോലിൻ ഇന്ത്യയും ജപ്പാനും വിവിധ യുഎസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന താരിഫുകളും എടുത്തുപറഞ്ഞു.
അടുത്തിടെ, ട്രംപ് ഇന്ത്യയുടെ ഉയർന്ന താരിഫ് നിരക്കുകൾ കാരണം ഇന്ത്യയുമായുള്ള വ്യാപാരം വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. വ്യാപാര നയങ്ങൾ പുനപരിശോധിച്ച ശേഷം ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായും ട്രംപ് അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.