വൈറ്റ് ഹൗസ് വെടിവെപ്പ്; “അക്രമവാസന നിറഞ്ഞ ഭൂതകാലമായിരുന്നു അയാൾക്ക്..സീക്രട്ട് സർവിസ് ഉദ്യോഗസ്ഥർക്ക് നന്ദി” -ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെയ്പിനുശേഷം പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊല്ലപ്പെട്ട അക്രമിക്ക് അക്രമവാസന നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കെട്ടിടത്തോട് (വൈറ്റ് ഹൗസ്) അയാൾക്ക് ഒരുപക്ഷേ വലിയ ഭ്രമമുണ്ടായിരുന്നിരിക്കാം -എന്നുമാണ് ട്രംപ് 'ട്രൂത്ത് സോഷ്യലി'ലൂടെ പ്രതികരിച്ചത്.

വൈറ്റ് ഹൗസിന്റെ ഗേറ്റുകൾക്ക് സമീപം സീക്രട്ട് സർവിസ് ഉദ്യോഗസ്ഥർ തിരിച്ചുവെടിവെച്ചതിനെ അക്രമിയായ 21കാരൻ നസീർ ബെസ്റ്റിന് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽവെച്ചാണ് അക്രമി മരണപ്പെടുന്നത്.

"വൈറ്റ് ഹൗസിന് സമീപം വെടിയുതിർത്ത അക്രമിക്കെതിരെ ഉചിതമായ നടപടിയെടുത്ത നമ്മുടെ സീക്രട്ട് സർവിസിനും നിയമപാലകർക്കും നന്ദി. അയാൾക്ക് അക്രമ ചരിത്രവും നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കെട്ടിടത്തോട് കടുത്ത ഭ്രമവുമുണ്ടായിരുന്നു, വൈറ്റ് ഹൗസ് ഗേറ്റിന് സമീപം സീക്രട്ട് സർവിസ് ഏജന്റുമാരുമായുള്ള വെടിവെയ്പ്പിന് ഒടുവിൽ തോക്കുധാരി കൊല്ലപ്പെട്ടു." ട്രംപ് കുറിച്ചു.

ഭാവിക്കായി പുതിയ ഔദ്യോഗിക മന്ദിരം വേണമെന്ന തന്റെ ആവശ്യം ആവർത്തിക്കാനും ട്രംപ് ഈ അവസരം ഉപയോഗിച്ചു. വൈറ്റ് ഹൗസിൽ കറസ്പോണ്ടന്റ്സ് ഡിന്നറിന് നേരെയുണ്ടായ വെടിവെയ്പ്പ് നടന്ന് കൃത്യം ഒരു മാസം തികയുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. ഭാവിയിലെ എല്ലാ പ്രസിഡന്റുമാർക്കുമായി വാഷിങ്ടൺ ഡി.സി.യിൽ ഇന്നേവരെ നിർമിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും സുരക്ഷിതമായ ഒരു ഇടം ഒരുക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് ഇത് കാണിച്ചുതരുന്നു. നമ്മുടെ രാജ്യത്തിന്റെ ദേശീയ സുരക്ഷ അത് ആവശ്യപ്പെടുന്നുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഒരു മാസത്തിനിടെ ട്രംപിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങൾക്ക് സമീപം നടക്കുന്ന മൂന്നാമത്തെ വെടിവെയ്പ്പ് സംഭവമാണിത്. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ നടന്ന മുൻ സംഭവത്തിൽ, കോൾ ടോമാസ് അലൻ എന്ന പ്രതി ഷോട്ട്ഗണുമായി സുരക്ഷാ ചെക്ക് പോസ്റ്റിലൂടെ ഓടിക്കയറുകയും സീക്രട്ട് സർവിസ് ഏജന്റുമാരുമായി വെടിവെയ്പ് നടത്തുകയും ചെയ്തിരുന്നു.

     

Tags:    
News Summary - White House shooting: "He had a violent past...thanks to Secret Service officers" - Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.